സ്വന്തം ലേഖകന്‍: ‘നൂറു കോടി തന്നാല്‍ നായയുമായി സെക്‌സ് ചെയ്യുമോ?’ ബോളിവുഡ് സംവിധായകന്‍ സാജിദ് ഖാനെതിരെ വീണ്ടും മീ ടൂ ആരോപണം. നടി ബിപാഷ ബസു, ദിയ മിര്‍സ തുടങ്ങിയ നാല് പേര്‍ സാജിദ് ഖാനെതിരേ നടത്തിയ മീ ടൂ ആരോപണങ്ങള്‍ക്ക് പിന്നാലെ ആരോപണവുമായി വന്നിരിക്കുകയാണ് നടി അഹാന കുമ്ര. ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് അഹാന കുമ്ര. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഹാന സാജിദ് ഖാനെതിരേ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സാജിദ് തന്നെ സ്പര്‍ശിച്ചിട്ടില്ല, പക്ഷേ മോശം വാക്കുകള്‍ ഉപയോഗിച്ചു സംസാരിച്ചുവെന്നാണ് അഹാന പറയുന്നത്.
‘ഒരുവര്‍ഷം മുമ്പ് സാജിദ് ഖാനുമായി ഒരു കൂടിക്കാഴ്ച നടന്നു. ഒരുദിവസം ഇദ്ദേഹം തന്നെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി. അയാള്‍ അത്ര നല്ല വ്യക്തിയല്ലെന്ന് അറിയാമായിരുന്നു. സലോമി ചോപ്ര അയാള്‍ക്കെതിരേ എന്താണോ എഴുതിയത്, അതാണ് അയാള്‍ എന്നോടും ചെയ്തത്. നിങ്ങള്‍ അയാളുടെ വീട്ടിലേക്ക് ചെല്ലൂ അയാളുടെ മുറിയിലേയ്ക്ക് നിങ്ങളെ ക്ഷണിക്കും, അതല്‍പം ഇരുണ്ട മുറിയാണ്. അയാള്‍ എന്താണോ കാണുന്നത് അത് നമ്മളേയും കാണിക്കും,’ അഹാന പറയുന്നു
മാത്രമല്ല അയാളുടെ പെരുമാറ്റം ഇഷ്ടപ്പെടാതിരുന്ന താന്‍ പ്രതികരിച്ചുവെന്നും തന്റെ അമ്മ പോലീസില്‍ ആണെന്ന് പറയുകയും ചെയ്തവെന്നും അഹാന പറയുന്നു. ‘പക്ഷേ എന്നിട്ടും അയാള്‍ അസ്വസ്ഥതയുളവാക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. ഞാന്‍ നിങ്ങള്‍ക്ക് 100 കോടി നല്‍കിയാല്‍ നായയുമായി സെക്‌സ് ചെയ്യുമോയെന്ന് സാജിദ് ചോദിച്ചു,’ അഹാന പറഞ്ഞു.
നാല് നടിമാരും ഒരു മാധ്യമപ്രവര്‍ത്തകയുമാണ് നേരത്തെ സാജിദ് ഖാനെതിരേ ലൈംഗികാരോപണവുമായി രംഗത്തുവന്നത്. ആരോപണങ്ങളെ തുടര്‍ന്ന് പുതിയ ചിത്രമായ ഹൗസ്ഫുള്‍ 4ല്‍ നിന്ന് സാജിദിനെ ഒഴിവാക്കിയിരുന്നു. ആരോപണ വിധേയരായവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ കഴിയില്ലെന്ന് നടന്‍ ആമിര്‍ ഖാനും നേരത്തെ വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല