സ്വന്തം ലേഖകന്‍: കുട്ടികളോട് ചെസ്സ് കളിക്കണമെന്ന് നടന്‍ ആമീര്‍ ഖാന്റെ ഉപദേശം. കുട്ടികള്‍ കൂടുതല്‍ സമയം ചെസ്സ് കളിക്കുന്നത് ചിന്താശേഷിയും ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കുമെന്നും കുട്ടികളെ പ്രതിഭാശാലികളാക്കുന്നതിന് ചെസ്സുകളി സഹായിക്കുമെന്നും ആമിര്‍ ഖാന്‍ പറഞ്ഞു.
ലോക ചെസ്സ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദിന് ഹൃദയനാഥ് അവാര്‍ഡ് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളില്‍ ചിലരെങ്കിലും ആനന്ദിനെപ്പോലെയാകാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും കുട്ടികള്‍ക്ക് മാതൃകയാക്കാവുന്ന വ്യക്തിയാണ് ആനന്ദ് എന്നും ആമിര്‍ ഖാന്‍ പറഞ്ഞു.
താനും ആനന്ദിന്റെ വലിയ ആരാധകനാണെന്നും ആനന്ദ് തനിക്ക് പ്രചോദനമാണെന്നും വ്യക്തമാക്കിയ ആമീര്‍ ആനന്ദിന് അര്‍ഹിക്കുന്ന അംഗീകാരങ്ങളും ആദരവും ലഭിക്കുന്നുണ്ടോയെന്ന് സംശയിക്കുന്നതായും സൂചിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല