സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ താരമായി ആമിര്‍ ഖാനെ വട്ടം കറക്കിയ തുര്‍ക്കിയിലെ ഐസ്‌ക്രീം വില്‍പ്പനക്കാരന്‍. ആമിര്‍ ഖാന്‍ ഒരു ഐസ്‌ക്രീം കൈക്കലാക്കാന്‍ താരം കഷ്ടപ്പെടുന്നത് കണ്ടാല്‍ ആരും ചിരിച്ച് പോകും. ഐസ്‌ക്രീം വാങ്ങാനെത്തിയ ആമിര്‍ ഖാനെ ശരിക്കും വില്‍പ്പനക്കാരന്‍ വട്ടുപിടിപ്പിക്കുകയായിരുന്നു.
എന്നാല്‍ കച്ചവടക്കാരന്റെ തമാശ ആമിര്‍ നന്നായി ആസ്വദിക്കുകയും അവസാനം കൈകൊടുക്കുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം. പുതിയ ചിത്രമായ സീക്രട്ട് സൂപ്പര്‍സ്റ്റാറിന്റെ പ്രമോഷനു വേണ്ടി തുര്‍ക്കിയില്‍ എത്തിയതായിരുന്നു ആമിര്‍.
തുര്‍ക്കിയില്‍ നിന്ന് ഐസ്‌ക്രീം കഴിക്കാന്‍ കഷ്ടപ്പെടുന്ന ആമിറിന്റെ വീഡിയോ താരം തന്നെയാണ് ആരാധകര്‍ക്കായി പങ്കു വെച്ചത്. ഒക്ടോബര്‍ 7ന് പോസ്റ്റ് ചെയ്ത വീഡിയോ ഫെയ്‌സ്ബുക്കില്‍ ഇതുവരെ 60 ലക്ഷത്തില്‍ അധികം പേര്‍ കണ്ടു കഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല