1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 27, 2018

സ്വന്തം ലേഖകന്‍: 1000 കോടി ബജറ്റില്‍ മഹാഭാരത സിനിമകളുമായി ആമിര്‍ ഖാനും മോഹന്‍ലാലും; ആരാണ് ആദ്യമെത്തുക എന്ന ആകാംക്ഷയില്‍ പ്രേക്ഷകര്‍. 1000 കോടി ബഡ്ജറ്റില്‍ നിര്‍മിക്കുന്ന രണ്ടു പടങ്ങളും ചിത്രീകരണത്തിനായി ഒരുങ്ങുകയാണ്. മോഹന്‍ലാല്‍ നായകനാകുന്ന രണ്ടാമൂഴം എം.ടി വാസുദേവന്‍ നായരുടെ നോവലിനെ ആസ്പദമാക്കിയിട്ടുള്ളതാണ്. ശ്രീകുമാര്‍ മേനോനാണ് രണ്ടാമൂഴം സംവിധാനം ചെയുന്നത്. മോഹന്‍ലാല്‍ ഈ സിനിമയില്‍ ഭീമന്റെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ഭീമന്റെ കാഴ്ചപ്പാടിലാണ് സിനിമ മുന്നോട്ടു നീങ്ങുന്നത്. ഈ സിനിമ രണ്ടു ഭാഗങ്ങളിലായിട്ടാണ് ആവിഷ്‌കരിക്കുന്നത് . ഈ വര്‍ഷം അവസാനം ചിത്രീകരണം തുടങ്ങി 2019 ആദ്യം ആദ്യ ഭാഗം റിലീസിന് ഒരുങ്ങും എന്നാണ് സൂചനകള്‍.

അതെ സമയം ആമിര്‍ ഖാന്‍ നായകനാകുന്ന മഹാഭാരതം മുകേഷ് അംബാനിയാണ് നിര്‍മിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങള്‍ പോലെ ഒരു സീരീസ് രൂപത്തില്‍ ആയിരിക്കും ഈ മഹാഭാരതം സിനിമയാകുന്നത്. സിനിമയില്‍ കര്‍ണന്റെ കഥാപാത്രം ചെയാനാണ് ആഗ്രഹമെന്നും പക്ഷെ തന്റെ ശരീര പ്രകൃതം അതിനു ചേര്‍ന്നതാണോയെന്ന് അറിയില്ലെന്നും ആമിര്‍ ഖാന്‍ പറയുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.