1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 7, 2015

സ്വന്തം ലേഖകന്‍: സത്യമേവ ജയതേ എന്ന ടെലിവിഷന്‍ പരിപാടിയില്‍ അശോകസ്തംഭം ഉപയോഗിച്ചതിനെച്ചൊല്ലി ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍ നിയമക്കുരുക്കില്‍. ദേശീയ ചിഹ്നമായ അശോകസ്തംഭവും സത്യമേവ ജയതേ എന്ന ശീര്‍ഷകവുമാണ് ആമിര്‍ സ്വന്തം പരിപാടിയില്‍ ഉപയോഗിച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ ദേശീയ ചിഹ്നങ്ങള്‍ ഉപയോഗിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് ആമിറിന് വക്കീല്‍ നോട്ടീസ് കിട്ടിയിരിക്കുന്നത്. ദേശീയ ചിഹ്നത്തിന്റെ ഭാഗമാണ് സത്യമേവ ജയതേ എന്ന വാക്കെന്ന് വക്കീല്‍ നോട്ടീസ് നല്‍കിയ ആക്ടിവിസ്റ്റ് മനോരഞ്ജന്‍ റോയി പറയുന്നു.

പരിപാടിയുടെ നിര്‍മാതാക്കള്‍ സര്‍ക്കാര്‍ അനുമതിയുടെ പകര്‍പ്പ് കാണിക്കണമെന്നാണു വക്കീല്‍ നോട്ടീസിലെ ആവശ്യം.
ആമീര്‍ ഖാന്‍, ഭാര്യ കിരണ്‍ റാവു, സംവിധായകന്‍ സത്യജിത്ത് ഭട്കല്‍ എന്നിവര്‍ക്കാണു നോട്ടീസ് അയച്ചത്.

ദേശീയ ചിഹ്നം ( അനുചിതമായ ഉപയോഗം തടയല്‍) നിയമം 2009 അനുസരിച്ച് ദേശീയചിഹ്നത്തിന്റെ ഭാഗമായ സത്യമേവ ജയതേ എന്ന ശീര്‍ഷകം സര്‍ക്കാര്‍ അനുമതിയിയില്ലാതെ ഉപയോഗിക്കാനാവില്ലെന്നു നോട്ടീസ് വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.