സ്വന്തം ലേഖകന്‍: കള്ളയൊപ്പിട്ട് ഭൂമി തട്ടിയ ആം ആദ്മി എംഎല്‍എ അറസ്റ്റില്‍. അരവിന്ദ് കെജ്!രിവാള്‍ മന്ത്രിസഭയിലെ എംഎല്‍എയായ മനോജ് കുമാറിനെയാണ് കള്ളയൊപ്പിട്ട് ഭൂമി സ്വന്തമാക്കിയ കേസില്‍ എഎപി എംഎല്‍എയായ പൊലീസ് അറസ്റ്റ് ചെയ്തത്.
അശോക് നഗര്‍ പോലീസ് അദ്ദേഹത്തെ ചോദ്യം ചെയ്തു കൊണ്ടിരിക്കയാണെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി എസ് ബസ്സി അറിയിച്ചു. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് നിലവിലുള്ള പഴയ കേസിലാണ് അറസ്റ്റ്.
കോണ്ട്!ലി മണ്ഡ!ലത്തില്‍ നിന്നുള്ള എംഎല്‍എയാണ് മനോജ് കുമാര്‍. വഞ്ചനയും അക്രമവും അടക്കം നിലവില്‍ ഏഴ് കേസുകളാണ് അയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
വ്യാജ ബിരുദത്തെ തുടര്‍ന്ന് ആം ആദ്!മിയുടെ നിയമ മന്ത്രിയായിരുന്ന ജിതേന്ദ്ര സിംഗ് തോമര്‍ നേരത്തെ പൊലീസ് കസ്റ്റഡിയിലായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല