സ്വന്തം ലേഖകന്‍: കുടിച്ച് പൂസായി സിഖ് മതപരിപാടിക്കെത്തിയ ആം ആദ്മി പാര്‍ട്ടി എംപിയെ ഇറക്കിവിട്ടു. സ്വന്തം പാര്‍ട്ടിയിലെ ജനപ്രതിനിധികളെ കൊണ്ട് ആം ആദ്മി പാര്‍ട്ടി പൊറുതിമുട്ടി ഇരിക്കുന്ന അവസരത്തിലാണ് അമൃത്സറില്‍ നിന്ന് നാണംകെടുത്തുന്ന പുതിയ വാര്‍ത്ത. മദ്യലഹരിയില്‍ മതപരിപാടിക്ക് വന്ന ആം ആദ്മി പാര്‍ട്ടിയുടെ ലോക്‌സഭാംഗമായ ഭഗവന്ത് മാന്‍ ആണ് വാര്‍ത്തയിലെ താരം.
ഭഗവന്ത് മാന്‍ മദ്യപിച്ച് വന്നത് ഒരു തരത്തിലും ന്യായീകരിക്കാകില്ല എന്ന് അമൃത്സറിലെ ദര്‍ബാര്‍ സാഹിബ് മുന്‍ ഗ്രാന്തിയായ ജഗ്താര്‍ സിംഗ് പറഞ്ഞു. ഗുരു സാഹിബ് പ്രകാശിന്റെ സാന്നിധ്യത്തില്‍ എങ്ങനെയാണ് അദ്ദേഹത്തിന് മദ്യപിച്ച് വരാന്‍ തോന്നിയത്. ഈ നാണം കെട്ട പ്രവൃത്തിക്ക് പഞ്ചാബിലെ മുഴുവന്‍ ജനങ്ങളോടും മാന്‍ മാപ്പ് പറയണം. ഇനിയൊരിക്കലും എം പിയെ ഇത്തരത്തിലുള്ള പരിപാടികള്‍ക്ക് ക്ഷണിക്കുകയും ചെയ്യരുത്.
ഭഗവന്ത് മാന്‍ മദ്യപിച്ചാണ് എത്തിയിരിക്കുന്നത് എന്ന് ഞാന്‍ അവിടെ വെച്ച് പറഞ്ഞിരുന്നെങ്കില്‍ ആളുകള്‍ അദ്ദേഹത്തെ കയ്യേറ്റം ചെയ്യുമായിരുന്നു. അതുകൊണ്ടാണ് ആരും അറിയാതെ സ്ഥലം വിടാന്‍ ഞങ്ങള്‍ എം പിയോട് ആവശ്യപ്പെട്ടത്. ബഹളം വെക്കാനൊന്നും നില്‍ക്കാതെ അദ്ദേഹം സ്ഥലം വിടുകയും ചെയ്തു ജഗ്താര്‍ സിംഗ് പറഞ്ഞു. പാര്‍ലമെന്റില്‍ ഭാഗവന്ത് മാന്‍ നടത്തിയ തമാശ പ്രയോഗങ്ങള്‍ മുന്‍പ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ വന്‍ ഹിറ്റായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല