സ്വന്തം ലേഖകന്‍: സ്വന്തം മുഖഛായ മെച്ചപ്പെടുത്താന്‍ പരസ്യം ഇറക്കി പുലിവാലു പിടിച്ചിരിക്കുകയാണ് ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പ്രകീര്‍ത്തിക്കുന്ന പരസ്യം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും സുപ്രീംകോടതി വിധി ലംഘിക്കുന്നതുമാണെന്ന് ബിജെപി ആരോപിച്ചു. പരസ്യം സ്ത്രീ വിരുദ്ധമാണെന്ന ആരോപണവുമായി വിവിധ സ്ത്രീപക്ഷ സംഘടനകളും രംഗത്തെത്തി. എന്നാല്‍ ചട്ടങ്ങള്‍ പാലിച്ചാണ് പരസ്യമെന്നും കെജ്രിവാളിനെ തകര്‍ക്കാന്‍ ബിജെപി ഏതറ്റം വരെയും പോകുമെന്നതിന്റെ തെളിവാണ് ആരോപണണമെന്നും ആം ആദ്മി പാര്‍ട്ടി തിരിച്ചടിച്ചു. ദേശീയ ചാനലുകളിലടക്കം ഏതാനും ദിവസങ്ങളായി സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന പരസ്യം വീട്ടമ്മയെ കേന്ദ്ര കഥാപാത്രമാക്കിയാണ് ചിത്രീകരിച്ചിക്കുന്നത്. കെജ്രിവാള്‍ ഭരണത്തില്‍ ജനം സംതൃപ്തരാണെന്ന് പരസ്യം സമര്‍ത്ഥിക്കുന്നു. കെജ്രിവാള്‍ സര്‍ക്കാര്‍ എത്തിയതോടെ വൈദ്യുതി ചാര്‍ജ്, വെളളക്കരം തുടങ്ങി അവശ്യ സാധനങളുടെ വില അഴിമതി എന്നിവ കുറഞ്ഞു വെന്ന് പരസ്യത്തിലുണ്ട്. എന്നാല്‍ പരസ്യം വസ്തുത വിരുദ്ധമാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ പരസ്യം സംബന്ധിച്ച് സുപ്രീംകോടതി അടുത്തിടെ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ ഈ പരസ്യം ലംഘിക്കുന്നുണ്ടെന്നും ബി.ജെ.പി ആരോപിക്കുന്നു. പരസ്യം സ്ത്രീവിരുദ്ധവും കെജ്രിവാളിനെ ഡല്‍ഹിയുടെ മിശിഹയായി ചിത്രീകരിക്കുന്നതുമാണ് എന്നാരോപിച്ച് എഎപി മുന്‍അംഗവും സ്വരാജ് അഭിയാന്‍ നേതാവുമായ പ്രശാന്ത് ഭുഷണും രംഗത്തെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല