സ്വന്തം ലേഖകന്‍: സ്വന്തം ചുവടുകള്‍ കൊണ്ട് അമ്മയോളം തന്നെ താരമാവുകയാണ് ആരാധ്യ. കൂട്ടുകാര്‍ക്കൊപ്പം അമ്പരപ്പിക്കുന്ന ഊര്‍ജത്തോടെ ചുവടുവയ്ക്കുന്ന ആരാധ്യയുടെ വിഡിയോയാണ് ഇപ്പോള്‍ വൈറലാവുകയാണ്. ഇതോടെ ആരാധകരും നൃത്തത്തില്‍ ആഷിനൊപ്പം താരതമ്യം ചെയ്യുകയാണ് മകളെയും.
ഗലി ബോയ് എന്ന സിനിമയിലെ ‘മേരെ ഗലി മേം’ എന്ന പാട്ടിനൊപ്പമാണ് ആരാധ്യ ചുവടുവയ്ക്കുന്നത്. സമ്മര്‍ ഫംഗ് 2019 എന്ന പരിപാടിയിലാണ് ആരാധ്യ മിന്നും പ്രകടനം കൊണ്ട് ആരാധകരെ കൈയ്യിലെടുത്തത്. പിങ്ക് ഫ്രോക്കില്‍ ക്യൂട്ടായാണ് ആരാധ്യയെത്തിയത്.
മുന്‍പ് ഇഷ അംബാനിയുടെ വിവാഹത്തോടനുബന്ധിച്ചു നടന്ന സംഗീത് സെറിമണിയില്‍ രാജസ്ഥാനില്‍ നിന്നുളള നര്‍ത്തകര്‍ക്കൊപ്പവും ആരാധ്യ നൃത്തം വച്ചിരുന്നു. വിഡിയോ കാണാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല