1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 1, 2015

ആറന്മുള വിമാനത്താവള പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ പട്ടികയിലാണ് വിമാനത്താവളം ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ച് വിമാനത്താവളങ്ങളാണ് നടപ്പു സാമ്പത്തിക വര്‍ഷം നിര്‍മ്മാണം തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്.

2014 15 വര്‍ഷത്തെ സാമ്പത്തിക സര്‍വേയിലാണ് ഇതു സംബന്ധിച്ച പരാമര്‍ശം ഉള്ളത്. കണ്ണൂര്‍, ഗോവയിലെ മോപ്പ, മഹാരാഷ്ട്രയില്‍ ഷിര്‍ദി, നവി മുംബൈ എന്നിവയാണ് മറ്റു വിമാനത്താവളങ്ങള്‍. രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിലും വ്യോമഗതാഗതത്തിന് സൗകര്യം ഒരുക്കണമെന്ന് സര്‍വേയില്‍ പറയുന്നു.

യാത്രക്കാരുടെ എണ്ണത്തിലും ചരക്കു നീക്കത്തിലും ഇന്ത്യന്‍ വ്യോമയാന മേഖല ഒരു കുതിച്ചു ചാട്ടത്തിന്റെ വക്കിലാണ്.പ്രതിദിനം ഉയറുന്ന ട്രാഫിക് ഉള്‍ക്കൊള്ളാന്‍ കൂടുതല്‍ വിമാനത്താവളങ്ങള്‍ കൂടിയേ തീരൂ എന്നാണ് സര്‍ക്കാര്‍ നിലപാട്.

ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ടുള്ള നിയമ ലംഘനങ്ങളും കോടതി വിധിയും അവഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ് എന്നാണ് സാമ്പത്തിക സര്‍വേ നല്‍കുന്ന സൂചന.

നേരത്തെ ബിജിപി കേരള ഘടകം ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ പാര്‍ട്ടിയുടെ കേരള ഘടകം വെട്ടിലായിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.