സ്വന്തം ലേഖകന്‍: ആര്യയുമായുള്ള വിവാഹത്തിനു ശേഷം അഭിനയം തുടരുമോയെന്ന് ആരാധകര്‍; അഭിനയം അവസാനിപ്പിക്കുന്നതും തുടരുന്നതും എന്റെ സ്വാതന്ത്ര്യമെന്ന് നടി സയേഷ. സിനിമാ ഇന്‍ഡസ്ട്രിയില്‍ അഭിനേത്രികള്‍ മാത്രം അഭിമുഖീകരിക്കുന്ന ഒരു ക്ലീഷേ ചോദ്യമുണ്ട്, ‘വിവാഹത്തിന് ശേഷം അഭിനയിക്കുമോ അതോ കുടുംബവുമായി ഒതുങ്ങി കഴിയുമോ’. നടന്‍ ആര്യയെ വിവാഹം ചെയ്ത സയേഷ സൈഗാളിനെയും ചിലര്‍ വെറുതെ വിട്ടിട്ടില്ല.
21 കാരിയായ സയേഷ വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്തുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ശക്തമാണ്. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് താരം. ‘എന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഞാനാണ്. അഭിനയം തുടരണോ അതോ അവസാനിപ്പിക്കണോ എന്നതും എന്റെ വിഷയം. സിനിമയില്‍ തുടരാനാണ് എന്റെ തീരുമാനം. ജ്യോതിക, സാമന്ത തുടങ്ങിയവരാണ് എനിക്ക് പ്രചോദനം നല്‍കുന്നത്. വിവാഹം നമ്മുടെ ആഗ്രഹങ്ങള്‍ക്ക് തടസ്സമല്ല. ആര്യയുടെ ശക്തമായ പിന്തുണയും എനിക്കുണ്ട്’ സയേഷ പറഞ്ഞു.
മാര്‍ച്ച് 10 ന് ഹൈദരാബാദില്‍ വച്ചായിരുന്നു ആര്യയുടെയും സയേഷയുടെയും വിവാഹം. ചടങ്ങില്‍ സിനിമാപ്രവര്‍ത്തകരും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. മലയാളിയായ ആര്യ തമിഴ് ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. നടന്‍ ദിലീപ് കുമാറിന്റെ സഹോദരിയുടെ പേരകുട്ടിയായ സയേഷ അഖില്‍ എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. സയേഷയുടെ മാതാപിതാക്കളായ സുമീത് സൈഗാളും ഷഹീന്‍ ബാനുവും സിനിമാതാരങ്ങളാണ്.
ഗജനികാന്ത് എന്ന സിനിമയിലാണ് ആര്യയും സയേഷയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. സൂര്യമോഹന്‍ലാല്‍ ചിത്രം കാപ്പാനിലും ഇവര്‍ ഇവര്‍ വേഷമിടുന്നു. കാപ്പാന് ശേഷം രണ്ട് തെലുങ്കു ചിത്രങ്ങളില്‍ അഭിനയിക്കാന്‍ സയേഷ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല