1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2015

ലണ്ടന്‍: ലണ്ടനിലെ മാനോര്‍ പാര്‍ക്കിലുള്ള ശ്രീ മുരുകന്‍ ഷേത്രത്തില്‍ മാര്‍ച്ച് 5 നു വ്യാഴാഴ്ച്ച ആറ്റുകാല്‍ പൊങ്കാല ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നതാണ്.ഏറെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞ ലണ്ടനിലെ ആറ്റുകാല്‍ പൊങ്കാല ആഘോഷം ഇത് എട്ടാം തവണയാണ് തുടര്‍ച്ചയായി നടത്തപ്പെടുന്നത്. ഈസ്‌ററ് ഹാമിലുള്ള ശ്രീ മുരുകന്‍ ടെമ്പിളില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി ലണ്ടനിലെ പൊങ്കാലക്ക് ആറ്റുകാല്‍ സിസ്റ്റേഴ്‌സ് ആണ് നേതൃത്വം നല്‍കിപ്പോരുന്നത്.

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ പൊങ്കാല ലോകത്ത് ഏറ്റവും അധികം സ്ത്രീകള്‍ പങ്കെടുക്കുന്ന ആഘോഷം എന്ന നിലക്ക് ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിട്ടുണ്ട്.2014 ല്‍ 75 ലക്ഷത്തോളം സ്ത്രീകള്‍ ആറ്റുകാല്‍ ഭഗവതി ഷേത്രത്തില്‍ കണ്ണകി ദേവിക്ക് പൊങ്കാലയിട്ടിരുന്നു വെന്നത് പൊങ്കാല ആഘോഷത്തിന് സ്ത്രീകള്‍ക്കിടയിലുള്ള ഭക്തിയും ആവേശവും എടുത്തു കാണിക്കുന്നു.

അരി, ശര്‍ക്കര, നെയ്യ് , മുന്തിരി, തേങ്ങ തുടങ്ങിയ നേര്‍ച്ച വസ്തുക്കള്‍ വേവിച്ചു കണ്ണകി ദേവിയുടെ പ്രീതിക്കായി സമര്‍പ്പിക്കുകയാണ് പോങ്കലയാഘോഷത്തില്‍ ആചരിക്കുന്നത്.ദേവീ ഭക്തര്‍ കൊണ്ടുവരുന്ന കാഴ്ച പദാര്‍ഥങ്ങള്‍ ഒരുപാത്രത്തില്‍ ആക്കി തന്ത്രി അടുപ്പില്‍
തീ പകരും. ആറ്റുകാല്‍ ഭഗവതി ഷേത്രത്തില്‍ കുംഭ മാസത്തില്‍ നടത്തിവരുന്ന ദശ ദിന ആഘോഷത്തിന്റെ ഒമ്പതാം നാളായ പൂരം നക്ഷത്രത്തിലാണ് പൊങ്കാല പതിവായി ഇടുന്നത്.അതേ ദിവസം തന്നെയാണ് ലണ്ടനിലെ ശ്രീ മുരുകന്‍ ഷേത്രത്തിലും പൊങ്കാല ഇടുക.

ലണ്ടന്‍ ബോറോ ഓഫ് ന്യൂഹാം മുന്‍ സിവിക് അംബാസഡറും, പ്രമുഖ എഴുത്തുകാരിയുമായ ഡോ.ഓമന ഗംഗാധരന്‍ ആണ് ആഘോഷത്തിനു തുടക്കം കുറിച്ചതും കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി നേതൃത്വം നല്‍കി പോരുന്നതും.കണ്ണകി ദേവിയുടെ ഭക്തരായ എല്ലാ വനിതകളെയും പൊങ്കാല ആഘോഷത്തിലേക്ക് സവിനയം സ്വാഗതം ചെയ്യുന്നതായി ഡോ.ഓമന അറിയിച്ചു. പൊങ്കാലയിടുവാന്‍ ആഗ്രഹിക്കുന്നവര്‍ നിവേദ്യ വസ്തുക്കളുമായി നേരത്തെ തന്നെ എത്തിച്ചേരേണ്ടതാണ്.രാവിലെ ഒമ്പത് മണിക്ക് തന്നെ കൃത്യമായി ആചാര ചടങ്ങുകള്‍ ആരംഭിക്കുന്നതായിരിക്കും.

വര്‍ഷങ്ങളായി ലണ്ടനിലെ പൊങ്കാല ആഘോഷത്തിന്റെ ഭാഗമായി ധനം സ്വരൂപിച്ച് വിവിധ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന നന്മയുടെ ശീലവും ഈ ആഘോഷത്തെ ശ്രദ്ധേയമാക്കുന്നു.

വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഡോ.ഓമന 07766822360,സുരേഷ് കുമാര്‍( തമ്പി)07983424368

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.