സ്വന്തം ലേഖകന്‍: മുതിര്‍ന്ന സിപിഐ നേതാവ് എബി ബര്ദാന് അന്തരിച്ചു. അന്ത്യം ഡല്‍ഹിയില്‍. 92 വയസുണ്ടായിരുന്ന ബര്ദാന് പക്ഷാഘാതത്തെ തുടര്‍ന്ന് ഡിസംബര്‍ ഏഴാം തിയതി മുതല്‍ ഡല്‍ഹിയിലെ ജിബി പാന്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അര്ദേന്തു ഭൂഷണ് ബര്ദാന് എന്ന എബി ബര്ദാന് 1924 സെപ്തംബര്‍ 24 ന് ബംഗ്ലാദേശിലുള്ള സിലിഹട്ടിലെ ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങിയ ബര്ദാന് 1957 ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ചു ജയിച്ചതോടെ ദേശീയ ശ്രദ്ധ നേടി.
1996 ല്‍ ഇന്ദ്രജിത് ഗുപ്തയുടെ പിന്‍ഗാമിയായി സിപിഐ ജനറല്‍ സെക്രട്ടറിയായി. പ്രായാധിക്യം മൂലം 2012 ലാണ് സ്ഥാനമൊഴിഞ്ഞത്.
ഭാര്യ പത്മദേവി നേരത്തെ അന്തരിച്ചു. അശോക് ബര്ദാന്, അല്‍ക്ക ബറുവ എന്നിവര്‍ മക്കളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല