സ്വന്തം ലേഖകൻ: ആദ്യത്തെ ഇസ്ലാമിക് സ്റ്റേറ്റ് തലവനെന്ന് സ്വയം അവരോധിച്ച അബൂബക്കര്‍ അല്‍ ബാഗ്‍ദാദി കൊല്ലപ്പെട്ടതായി കഴിഞ്ഞദിവസമാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ലോകത്തോട് വെളിപ്പെടുത്തിയത്. ബാഗ്‍ദാദിക്ക് ശേഷം ആ തലവന്‍ സ്ഥാനം ഏറ്റെടുത്ത്, ബാഗ്‍ദാദിയുടെ പിന്‍ഗാമിയായി അബ്‍ദുള്ള ക്വര്‍ദേഷ് വരുന്നുവെന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇറാഖ് മുന്‍ ഭരണാധികാരി സദ്ദാം ഹുസൈന്‍റെ ആര്‍മി ഓഫീസറായിരുന്നുവത്രെ ക്വര്‍ദേഷ്. സദ്ദാമിന്‍റെ മരണത്തിന് മുമ്പ് തന്നെ ബാഗ്‍ദാദിയുമായി ക്വര്‍ദേഷിക്ക് ബന്ധമുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. കര്‍ഷേഷ് എന്ന പേരുമുണ്ട് ക്വര്‍ദേഷിന്. കുറച്ച് കാലങ്ങളായി ബാഗ്‍ദാദി ആസൂത്രണം ചെയ്‍ത ആക്രമണങ്ങളെല്ലാം നടക്കുന്നത് ക്വര്‍ദേഷിന്‍റെ നേതൃത്വത്തിലാണെന്നും ബാഗ്‍ദാദി ജീവിച്ചിരുന്നപ്പോള്‍ത്തന്നെ പിന്‍ഗാമിയായി ക്വര്‍ദേഷിന്‍റെ പേര് പ്രചരിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഈ വര്‍ഷം ഓഗസ്റ്റ് മുതലാണ് ബാഗ്ദാദിയ്ക്ക് പകരം ക്വര്‍ദേഷിന്‍റെ പേര് പരക്കെ ഉപയോഗിച്ചു തുടങ്ങിയതെന്നും ഈ റിപ്പോർട്ടുകൾ പറയുന്നു. അടുത്ത കാലത്തായി പ്രധാന കാര്യങ്ങളിലൊന്നും തന്നെ ബാഗ്‍ദാദി ഇടപെടാറില്ലെന്നും ഉത്തരവുകള്‍ നല്‍കുകയും കാര്യങ്ങള്‍ അന്വേഷിക്കുമ്പോള്‍ യെസ്/നോ പറയുകയാണ് പതിബെന്നും പറയപ്പെടുന്നു. ദൈനംദിന കാര്യങ്ങളെല്ലാം നിയന്ത്രിച്ചിരുന്നത് ക്വര്‍ദേഷിയായിരുന്നു. ചാവേർ ആക്രമണമടക്കം പല പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ചതും ഇയാളെയാണെന്നും റിപ്പോട്ടുകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല