മന്ത്രിസഭാ യോഗതീരുമാനം വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് തിരുത്തി. മലപ്പുറത്ത് സര്‍ക്കാര്‍ ഏറ്റെടുത്തതായി മുഖ്യമന്ത്രി പ്രഖ്യാപിച്ച 35 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവിയാണ് നല്‍കിയതെന്ന് മന്ത്രി അബ്ദു റബ്ബ് സഭയില്‍ പറഞ്ഞു.
ഈ മാസം പതിമൂന്നിനു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.കോടികളുടെ അഴിമതിക്കുള്ള നീക്കമാണിതെന്നും വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്നും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ സഭയില്‍ പറഞ്ഞു.തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.ബി ജെ പിയും വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു
എന്നാല്‍ വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് മുഖ്യമന്ത്രി തള്ളി.മലപ്പുറത്തെ 35 സ്‌കൂളുകളുടെ പദവി സംബന്ധിച്ച് അന്തിമമായ തീരുമാനം എടുത്തിട്ടില്ല. എന്തൊക്കെ സാധ്യതതകളുണ്ട് എന്നത് പരിശോധിക്കാനായി ഇതുമായി ബന്ധപ്പെട്ട ഫയല്‍ ധനവകുപ്പിന്‍റെ പരിഗണനയിലാണ് ഇപ്പോഴുള്ളത്. ഈ സ്‌കൂളുകള്‍ കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് എങ്ങനെയാണോ നടന്നത് അതേ രീതിയില്‍ തുടരും – ഉമ്മന്‍ചാണ്ടി അറിയിച്ചു.
കേന്ദ്രസര്‍ക്കാര്‍ പദ്ധതി പ്രകാരം പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളുകള്‍ക്കുള്ള സഹായം കേന്ദ്രം 2003ല്‍ നിര്‍ത്തിയിരുന്നു. ഇതിനു ശേഷം സ്‌കൂള്‍പ്രവര്‍ത്തനം സംസ്ഥാനസര്‍ക്കാര്‍ ചുമതലയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല