അബര്‍ഡീന്‍: അബര്‍ഡീനിലെ മലയാളി സംഘടനയായ അബര്‍ദീന്‍ മലയാളീ അസോസിയേഷന്റെ (എഎംഎ) അഞ്ചാമത് വാര്‍ഷിക ആഘോഷവും പൊതുതിരഞ്ഞെടുപ്പും ക്രിസ്തുമസ് നവവത്സര ആഘോഷങ്ങളും അബര്‍ഡീന്‍ വെസ്റ്റ്ഹില്‍ ആഷ്ഡേല്‍ ഹാളില്‍ ജനുവരി 14 നു നടന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രസിഡന്റ് നിമ്മി സെബാസ്റ്യന്‍ അധ്യഷനായി ചേര്‍ന്ന പൊതുയോഗത്തില്‍ മുന്‍വര്‍ഷ ട്രെഷറര്‍ ഐആര്‍ രാജേന്ദു 2011-12 വര്‍ഷത്തിലെ സമഗ്രമായ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘടനയിലെ അംഗങ്ങളും മറ്റു കലാകാരന്‍മാരും കലാകാരികളും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. നിറഞ്ഞ സദസ്സില്‍ സംഘടനയുടെ സ്ഥാപക ഭാരവാഹികളെ പൊന്നാടയണിയിച്ചു ആദരിക്കുകയുണ്ടായി.
അബര്‍ദീന്‍ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനും ഊര്‍ജ്വസ്വലനുമായ ജയ്മോന്‍ മാത്യു എകസ്വരത്തിലാണ് പുതിയ ഭരണസമിതിയിലേക്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപെട്ടത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി എഎംഎയുടെ സജീവ പ്രവര്‍ത്തകനായ ജയ്മോന്‍ സംഘടനയുടെ വൈസ് പ്രസിഡന്റായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപെട്ട ജോളി ജോര്‍ജ് എഎംഎയുടെ പ്രഥമ വനിതാ വൈസ് പ്രസിഡന്റ് എന്ന സ്ഥാനത്തിനും കൂടി അര്‍ഹയായി. മറ്റു ഭാരവാഹികള്‍: സെബി പി ബാബു (സെക്രട്ടറി), റീന ജോണ്‍സണ്‍ (ജോ. സെക്രട്ടറി), സിബി സെബാസ്റ്യന്‍ (ട്രെഷറര്‍), ശൈലിനി വിനോദ് (ആര്‍ട്സ് സെക്രട്ടറി). കമ്മിറ്റി അംഗങ്ങള്‍: ബെറ്റി കുര്യാക്കോസ്, സില്‍വി ജോമോന്‍, ബിജോ മേനാംപറമ്പില്‍, ലിജു പ്രഭാത്, സാബു ജോസഫ്. അബര്‍ഡീനിലെ മലയാളികളുടെ കലാസാംസ്കാരിക ജീവിതത്തില്‍ മുഖ്യ പങ്കുവഹിക്കുó എഎംഎയുടെ സാരഥ്യം ഏറ്റെടുക്കാന്‍ അവസരം ലഭിച്ചതില്‍ ചാരിതാര്‍ത്ഥ്യം ഉണ്ടെന്ന് പുതിയ ഭാരവാഹികള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല