അബര്‍ഡീന്‍ സെന്‍റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‍സ് പള്ളിയില്‍, ഇടവകയുടെ കാവല്‍ പിതാവ് വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും, സണ്‍ഡേ സ്കൂള്‍ വാര്ഷികവും, ഇടവക ദിനവും മെയ് 19 ,20 ശനി, ഞായര്‍ തീയതികളില്‍ അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്‍റ് ക്ലെമെന്‍റ്സ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ വച്ചു വി.കുര്‍ബ്ബാനയോടുകൂടി പൂര്‍വ്വാധികം ഭംഗിയായി ആഘോഷിക്കുന്നു. വി. കുര്‍ബ്ബാനാനന്തരം പാരമ്പര്യമായി നടത്തപ്പെടുന്ന പ്രദക്ഷിണവും ആശിര്‍വാദവും തുടര്‍ന്നു നേര്‍ച്ചയും സ്നേഹവിരുന്നോടും കൂടെ പെരുന്നാള്‍ പര്യവസാനിക്കുന്നു.
ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് വികാരി ഫാ. സിബി വര്‍ഗീസ് വാലയില്‍ കൊടി ഉയര്ത്തുന്നതോടു കൂടി പെരുന്നാള്‍ ചടങ്ങുകള്‍ ആരംഭിക്കുന്നതാണ്. തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയും, സണ്‍ഡേ സ്കൂള്‍ വാര്ഷികം, സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കുന്നതും, ഞായറാഴ്ച രാവിലെ 11.45ന് പ്രഭാത നമസ്കാരവും തുടര്‍ന്ന് കോട്ടയം പേരൂര്‍ മര്ത്തലശുമുനി പള്ളി വികാരി റവ :ഫാ. മാണി കല്ലാപ്പുറത്തിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ വി.കുര്‍ബ്ബാനയും, വി. ഗീവര്‍ഗിസ് സഹദായോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥന, പ്രദക്ഷിണം, ആശീര്‍വാദം, കൈമുത്ത്, നേര്‍ച്ച, ആദ്യഫല ലേലം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
പള്ളിയുടെ വിലാസം:
St .Clements Episcopal Church, Mastrick Drive, AB 16 6 UF ,Aberdeen, Scotland, UK.
കുടുതല്‍ വിവരങ്ങള്ക്ക്:
വികാരി- ഫാ. സിബി വര്‍ഗീസ് വാലയില്‍ – 07402912562
സെക്രട്ടറി -രാജു വേലംകാല -07789411249
ട്രഷറര്‍ – ജോബി പി. പോള്‍ – 07943254378
www.aberdeenpally.com
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല