സ്വന്തം ലേഖകൻ: സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്ത്യക്കാരനായ അഭിജിത്ത് ബാനര്‍ജിക്ക്. എസ്തര്‍ ഡഫ്‌ലോ, മൈക്കല്‍ ക്രെമര്‍, അഭിജിത് ബാനര്‍ജി എന്നിവര്‍ ഈ വര്‍ഷത്തെ പുരസ്‌കാരം പങ്കിട്ടു. അഭിജിത് ബാനര്‍ജിയുടെ ഭാര്യയാണ് എസ്തര്‍ ഡഫ്‌ലോ. എസ്തര്‍ ഫ്രഞ്ചുകാരിയും മൈക്കല്‍ ക്രെമര്‍ യുഎസ് സ്വദേശിയുമാണ്.
ആഗോള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്. ഇവരുടെ ഗവേഷണം ആഗോള ദാരിദ്ര്യത്തിനെതിരെ പോരാടാനുള്ള നമ്മുടെ കഴിവിനെ ഗണ്യമായി മെച്ചപ്പെടുത്തി. വെറും രണ്ട് പതിറ്റാണ്ടിനുള്ളില്‍, അവരുടെ പുതിയ പരീക്ഷണാധിഷ്ഠിത സമീപനം വികസന സാമ്പത്തിക ശാസ്ത്രത്തെ മാറ്റിമറിച്ചുവെന്നും നൊബേല്‍ കമ്മിറ്റി പറഞ്ഞു.
കൊല്‍ക്കത്തയില്‍ ജനിച്ച അഭിജിത് വിനായക് ബാനര്‍ജി അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനാണ്. നിലവില്‍ മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ പ്രൊഫസറാണ്. കൊല്‍ക്കത്ത, ജെ.എന്‍.യു, ഹാര്‍വാര്‍ഡ് എന്നീ സര്‍വകലാശാലകളില്‍ നിന്ന് വിദ്യാഭ്യാസം നേടിയിട്ടുണ്ട്. 1988-ല്‍ അദ്ദേഹം പി.എച്ച്.ഡി നേടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല