ബോളിവുഡ് നടന് അഭിഷേക് ബച്ചന് ഷൂട്ടിംഗിനിടെ വീണ്ടും പരുക്കേറ്റു. ഇടതു വിരലിനാണ് പരുക്കേറ്റത്. രോഹിത് ഷെട്ടിയുടെ ബോല്‍ ബച്ചന് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് അഭിഷേകിന് വീണ്ടും പരുക്കേറ്റത്.
സെറ്റിലുണ്ടായിരുന്ന ജീവനക്കാര്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പന്തു തന്റെ നേരെ വന്നപ്പോള്‍ മുഖത്തുകൊള്ളാതിരിക്കാന് അഭിഷേക് കൈകൊണ്ടു തടുക്കാന്‍ ശ്രമിക്കുകയായിരുന്നു. അപ്പോഴാണ് അഭിഷേകിന്റെ വിരലിന് പരുക്കേറ്റത്- അമിതാഭ് ബച്ചനാണ് ഇക്കാര്യം അറിയിച്ചത്. പരുക്ക് സാരമുള്ളതല്ലെന്ന് അഭിഷേക് ട്വിറ്ററില്‍ അറിയിച്ചു.
ഇതേസിനിമയുടെ ഷൂട്ടിംഗിനിടെ ഈ മാസമാദ്യം അഭിഷേകിന്റെ വലതുകണ്ണിനു മുകളില്‍ പരുക്കേറ്റിരുന്നു. ഇതേതുടര്‍ന്ന് ആറു സ്റ്റിച്ച് ഇടേണ്ടിവന്നു. അമിതാഭ് ബച്ചനും ഷൂട്ടിംഗിനിടെ പരുക്കേറ്റിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല