സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിന്റെ ‘ട്രംപ് കാര്‍ഡ്’ കുടിയേറ്റം. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസിന്റേത് ഗര്‍ഭച്ഛിദ്രം. രണ്ടിനും നല്ല മാര്‍ക്കറ്റ്. തെരഞ്ഞെടുപ്പ് രണ്ടാഴ്ച അകലെ നിൽക്കുമ്പോള് ജനഹിതമറിഞ്ഞ് ഈ വിഷയങ്ങളില്‍ പ്രചാരണം കൊഴുക്കുന്നു.
ട്രംപിന്റെ സുദീര്‍ഘമായ പ്രസംഗം കറങ്ങിത്തിരിഞ്ഞ് എപ്പോഴും കുടിയേറ്റത്തിലെത്തും. ട്രംപ് ക്യാമ്പില്‍നിന്നുള്ള പ്രചാരണങ്ങളിലെല്ലാം മുഖ്യവിഷയവും കുടിയേറ്റമാണ്. 210 ലക്ഷം അനധികൃത കുടിയേറ്റക്കാര്‍ അമേരിക്കയിലുണ്ടെന്നും അവര്‍ അമേരിക്കയെ കൊള്ളയടിക്കുകയാണെന്നും തൊഴിലുകള്‍ കവര്‍ന്നെടുക്കുകയാണെന്നും ട്രംപ് പ്രചരിപ്പിക്കുന്നു.
ഗര്ഭച്ഛിദ്രത്തെക്കുറിച്ചു സംസാരിക്കാനുള്ള ഒരവസരവും കമല പാഴാക്കില്ല. ചാഞ്ചാടുന്ന സംസ്ഥാനങ്ങില്‍ പൊരിഞ്ഞ പോരു നടക്കുന്നതിനിടയില്‍ കമല ഹാരിസ് ഗര്ഭച്ഛിദ്രത്തെക്കുറിച്ചു സംസാരിക്കാന്‍ ഏഴെട്ടു മണിക്കൂര്‍ യാത്ര ചെയ്ത് കഴിഞ്ഞ ദിവസം ഡെമോക്രാറ്റുകളുടെ ശക്തികേന്ദ്രമായ കലിഫോര്‍ണിയയിലെത്തി.
കുടിയേറ്റക്കാര്‍ ചെയ്യുന്നത് അമേരിക്കക്കാര്‍ക്ക് വേണ്ടാത്ത കഠിന ജോലികളാണ് എന്നാണ് പ്രശസ്തമായ പ്യൂ റിസര്‍ച്ച് സെന്ററിന്റെ കണ്ടെത്തല്‍. അനധികൃത കുടിയേറ്റക്കാരാണ് ഇത്തരം ജോലികള്‍ ചെയ്യുന്നതെന്ന് 90 ശതമാനം ഡെമോക്രാറ്റുകളും 59 ശതമാനം റിപ്പബ്ലിക്കന്‍സും കരുതുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല