കഴിഞ്ഞയാഴ്ച പാര്‍ലമെന്റില്‍ നടന്ന ഗര്‍ഭഛിദ്രത്തെക്കുറിച്ചുള്ള ചര്‍ച്ച തന്റെ ജീവിതത്തിലെ ഏറ്റവും കടുത്ത പരീക്ഷണമായിരുന്നെന്നും ചര്‍ച്ചയില്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ തന്നെ അപമാനിച്ചുവെന്നും യാഥാസ്ഥിതിക എം.പി നാദെന്‍ ഡോറിസ്. ചര്‍ച്ചയ്ക്ക് മുമ്പായി നടന്ന തൊണ്ണൂറ് മിനിട്ടുകളെയാണ് ഇവര്‍ ജീവിതത്തിലെ ഏറ്റവും കട്ടിയേറിയ നിമിഷങ്ങള്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ചോദ്യോത്തര വേളയായിരുന്നു ഇത്. ഇത് കേട്ടതോടെ തന്റെ കഴിഞ്ഞ ആറ് വര്‍ഷത്തെ കഠിനാധ്വാനം പാഴായതായി മനസിലായെന്നും ഇതിന് കാരണം മുന്‍ ലിബറല്‍ ഡെമോക്രാറ്റ് എം.പി ഇവാന്‍ ഹാരിസാണെന്നും അവര്‍ വ്യക്തമാക്കുന്നു. ഇവാന്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ ഏറ്റവും സ്വാധീനശേഷിയുള്ള നേതാവാണ്. അബോര്‍ഷന്‍ നിയമത്തില്‍ താന്‍ മുന്നോട്ട് വച്ച ഭേദഗതിക്ക് ആരോഗ്യ വകുപ്പ് നല്‍കുന്ന പിന്തുണ പിന്‍വലിപ്പിച്ചത് ഇവാനാണെന്നാണ് നാദെന്റെ വാദം. ഇതിനായി ഉപപ്രധാനമന്ത്രി നിക്ക് കെ്‌ളഗ്ഗിനെ ഇവാന്‍ സ്വാധീനിച്ചെന്നും അതുവഴി പ്രധാനമന്ത്രിയെ ഭീഷണിപ്പെടുത്താന്‍ അയാള്‍ക്ക് സാധിച്ചെന്നും ലേഖനം ആരോപിക്കുന്നുണ്ട്.
അതോടെ ആരോഗ്യവും സാമൂഹികവുമായ വികസനത്തിലൂന്നിയ ഒരു ബില്ലിനെ ലിബറല്‍ ഡെമോക്രാറ്റ് എം.പിമാര്‍ ചേര്‍ന്ന് പരാജയപ്പെടുത്തുകയായിരുന്നെന്നും ഇവര്‍ പറയുന്നു. അബോര്‍ഷന് എത്തുന്ന സ്ത്രീകളെ കൗണ്‍സലിംഗിന് വിധേയമാക്കണമെന്നാണ് താന്‍ വിശ്വസിച്ചതെന്ന് ഇവര്‍ പറഞ്ഞു.
അബോര്‍ഷന്റെ എണ്ണം കുറയ്ക്കാന്‍ താന്‍ നേരത്തെ കാമ്പെയ്‌നിംഗ് നടത്തിയിരുന്നെന്നും അതനുസരിച്ചാണ് ബില്ലില്‍ ഭേദഗതി ആവശ്യപ്പെട്ടതെന്നും അവര്‍ വ്യക്തമായി. ആറു വര്‍ഷത്തിലേറെയായി രാജ്യത്തെ അബോര്‍ഷനുകള്‍ക്കെതിരായി ശക്തമായ പ്രവര്‍ത്തനമാണ് ഇവര്‍ നടത്തുന്നത്. ഇതിന്റെ ഫലമായി പാര്‍ലമെന്റിനകത്തും പുറത്തുമായി ഇവര്‍ക്ക് നിരവധി ശത്രുക്കളുണ്ടായിട്ടുണ്ട്. ഭേദഗതി നിരസിക്കപ്പെട്ടതോടെ നിരവധി പേര്‍ കൂടുതല്‍ സ്വതന്ത്രമായി അബോര്‍ഷന്‍ നടത്തുമെന്നും ഇത് അബോര്‍ഷന്റെ എണ്ണത്തെ ക്രമാധീതമായി വര്‍ദ്ധിപ്പിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല