മൂന്ന് പെണ്‍കുട്ടികള്‍, ഇതുവരെ മൂന്നുപേരും കൂടി വിധേയരായത് 24 അബോര്‍ഷന്‍. അതായത് ഒരാള്‍ ഇതുവരെ എട്ട് അബോര്‍ഷന് വിധേയരായെന്ന്. പ്രോ ലൈഫ് അലയന്‍സ് എന്ന സംഘടനയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ബ്രിട്ടനിലോ വെയില്‍സിലോ താമസിക്കുന്ന മൂന്ന പെണ്‍കുട്ടികളാണ് തുടര്‍ച്ചയായി അബോര്‍ഷന്‍ നടത്തി റെക്കോര്‍ഡ് ഇട്ടിരിക്കുന്നത്. എന്‍എച്ച്എസിന്റെ കണക്ക് അനുസരിച്ച് 2010ല്‍ 38269 കൗമാരക്കാരായ പെണ്‍കുട്ടികള്‍ അബോര്‍ഷന് വിധേയരായിട്ടുണ്ട്. ഇവരെ കൂടാതെ മറ്റൊരു പെണ്‍കുട്ടി ഏഴും വേറൊരു നാല് പേര്‍ ആറും അബോര്‍ഷന്‍ നടത്തിയിട്ടുണ്ട്.
രണ്ടായിരത്തി പത്തില്‍ തന്നെ 14 കൗമാരക്കാര്‍ അഞ്ച് അബോര്‍ഷന്‍ നടത്തിയിട്ടുണ്ട്. നാല് അബോര്‍ഷന് വിധേയരായവര്‍ 57 പേരാണ്. 485 പേര്‍ മൂന്നോ അതില്‍ താഴെയോ അബോര്‍ഷന്‍ നടത്തിയി്ട്ടുണ്ട്. രണ്ടായിരത്തിപത്തില്‍ ആ്‌കെ നടത്തിയ അബോര്‍ഷനുകളുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനയുണ്ട്. തൊട്ടുമുന്നിലെ വര്‍ഷത്തേക്കാള്‍ 0.3ശതമാനം വര്‍ദ്ധനയാണ് ഉണ്ടായത്.
ആദ്യത്തെ അബോര്‍ഷന്‍ പോലും ആരോഗ്യത്തിന് ഹാനീകരമാണ്.അപ്പോള്‍ തുടര്‍ച്ചയായി അബോര്‍ഷന്‍ നടത്തുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. കൗമാരക്കാരായ പെണ്‍കുട്ടികള്‍ തുടര്‍ച്ചയായി അബോര്‍ഷന്‍ നടത്തുന്നത് ഭാവിയില്‍ കുട്ടികളുണ്ടാകുന്നതിന് തടസ്സമാകാന്‍ സാധ്യതയുണ്ട്. അബോര്‍ഷന് മുന്‍പ് സ്ത്രീകള്‍ക്ക് കൗണ്‍സിലിങ്ങ് നടത്തുകയും പെണ്‍കുട്ടികളില്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗത്തെ കുറിച്ച് ബോധവത്കരണം നടത്തുകയും ചെയ്യുമെന്ന് ആരോഗ്യവകുപ്പിന്റെ വക്താവ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല