വിവാഹ മോചനം നേടിയായാലും അല്ലാതെയായാലും ഭാര്യയില്‍ നിന്നും മക്കളില്‍ നിന്നും പിരിഞ്ഞിരിക്കുന്ന അച്ഛന്‍മാര്‍ക്ക് തന്നെയാണ് പതിനെട്ട് വയസ്‌സ് വരെ മക്കളെ വളര്‍ത്താനുള്ള ചുമതലയെന്ന് പുതിയ നിയമം. പിതാവ് അടുത്തില്ലാത്തതുമൂലം കുട്ടികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച സര്‍ക്കാരിന്റെ ഉപദേശക സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം പ്രധാനമന്ത്രി ഡേവിഡ് കാമറൂണും ഉപപ്രധാനമന്ത്രി നിക്കോളാസ് കെ്‌ളജ്ജും ഇത് പരിഗണനയ്‌ക്കെടുക്കുകയായിരുന്നു.
ഈ നീക്കം അച്ഛന്‍മാരെ ഉഴപ്പന്മാരാക്കുന്നത് തടയുമെന്നും ഫാദര്‍ഹുഡ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് റോബ് വില്യംസ് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. മാതാപിതാക്കള്‍ പിരിയുന്നതോടെ കുട്ടികള്‍ മോശമായി പെരുമാറാന്‍ തുടങ്ങിയാല്‍ അതിന്റെ ഉത്തരവാദിത്വം രണ്ട് പേര്‍ക്കുമുണ്ടെന്ന ബോധം ഉണ്ടാക്കാന്‍ ഇത് സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് രാജ്യത്തെ പത്ത് ലക്ഷത്തിലേറെ കുട്ടികള്‍ക്ക് തങ്ങളുടെ അച്ഛന്മാരുമായി കുറച്ചോ അല്ലെങ്കില്‍ ഒട്ടും തന്നെയോ ബന്ധമില്ലാത്തവരാണ്. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഈ ഇന്‍സ്റ്റിറ്റിയൂട്ട് അച്ചടക്കമില്ലാത്ത കുട്ടികളുടെയെല്ലാം മാതാപിതാക്കള്‍ക്കെല്ലാം കോടതിയുത്തരവിന്റെ പകര്‍പ്പ് എത്തിക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍ എണ്‍പത് ശതമാനം വിദ്യാര്‍ത്ഥികളുടെയും അമ്മമാരുടെ കൈകളിലെ ഈ പകര്‍പ്പ് എത്തൂവെന്നും കാരണം അത്രയും പേര്‍ മാത്രമാണ് അമ്മമാര്‍ക്കൊപ്പം ജീവിക്കുന്നതെന്നും ചില്‍ഡ്രന്‍സ് കമ്മിഷന്റെ മുന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ കൂടിയായ വില്യംസ് പറഞ്ഞു.
എന്നാല്‍ നിയമം വന്നു കഴിഞ്ഞാല്‍ അകന്നു കഴിയുന്ന എല്ലാ അച്ഛന്‍മാര്‍ക്കും ഇതിനോട് പ്രതികരിക്കേണ്ടതായി വരും. ഇപ്പോള്‍ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിലും സ്‌കൂളിലും അമ്മയുടെ പേര് മാത്രമാണ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. ഈ നിയമം അമ്മമാര്‍ മക്കളെ കാണാന്‍ അച്ഛനെ അനുവദിക്കാത്ത സാഹചര്യങ്ങളില്‍ അച്ഛന്മാരെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയില്‍ വിജയകരമായി നടപ്പിലാക്കിയ ദേശീയ തലത്തിലുള്ള പാരന്റിംഗ് പ്രോഗ്രാം രാജ്യത്ത് നടപ്പാക്കാനും വര്‍ക്ക് ആന്‍ഡ് പെന്‍ഷനേഴ്‌സ് സെക്രട്ടറി ഇയാന്‍ ഡുങ്കന്‍ സ്മിത്ത് ഗ്രഹാം അലന്‍ എം.പിയുടെ പിന്തുണയോടെ പാര്‍ലമെന്റില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല