സ്വന്തം ലേഖകൻ: മരണ സർട്ടിഫിക്കറ്റ് ഉൾപ്പെടെ കൂടുതൽ സേവനങ്ങളുമായി സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ സേവന പോർട്ടൽ ആയ അബ്ഷർ. റിയാദിൽ എംപ്ലോയീസ് ക്ലബിന്റെ ചടങ്ങിനിടെ മന്ത്രാലയം സിവിൽ സ്റ്റേറ്റസ് ഏജൻസി സൂപ്പർവൈസർ മേജർ ജനറൽ സലേഹ് അൽ മുറബ്ബയാണ് ഇക്കാര്യം വിശദമാക്കിയത്.
മരണ സർട്ടിഫിക്കറ്റിന് പുറമെ ജനന സർട്ടിഫിക്കറ്റ്, ഫാമിലി റജിസ്റ്റർ എന്നിവയാണ് അബ്ഷറിലെ പുതിയ സേവനങ്ങൾ. കേടുപാടു സംഭവിക്കുകയോ നഷ്ടപ്പെടുകയോ ചെയ്ത ഫാമിലി റജിസ്റ്ററിന് പകരമായി പുതിയതിന് അപേക്ഷിക്കാം. ഡാറ്റ ആൻഡ് ആർട്ടിഫിഷൽ ഇന്റലിജൻസ് അതോറിറ്റിയുടെ സഹകരണത്തോടെയാണിത്.
അബ്ഷർ വെബ്സൈറ്റിൽ നിന്നോ മൊബൈൽ ആപ്പിൽ നിന്നോ അബ്ഷർ സേവനം ലഭിക്കും. പൊതുജന സേവനങ്ങൾ കൂടുതൽ സ്മാർട് ആക്കാൻ ലക്ഷ്യമിട്ടാണ് പുതിയ സേവനങ്ങൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല