സ്വന്തം ലേഖകൻ: പൊതുഗതാഗത സേവനം ഉപയോഗപ്പെടുത്തി യാത്ര സുരക്ഷിതമാക്കണമെന്ന് അബുദാബി രാജ്യാന്തര വിമാനത്താവള അധികൃതർ യാത്രക്കാരോട് അഭ്യർഥിച്ചു. സ്വന്തം വാഹനമുള്ളവർ അതിലും അല്ലാത്തവർ പൊതുഗതാഗത സംവിധാനമായ ബസ്, ടാക്സി, എയർപോർട്ട് ടാക്സി, ഷട്ടിൽ സർവീസ്, സിറ്റി ബസ് സർവീസ് എന്നിവയെയാണ് ആശ്രയിക്കേണ്ടതെന്നും വ്യക്തമാക്കി.
അനധികൃത ടാക്സിക്കാരെ ആശ്രയിക്കുന്നത് സുരക്ഷിതമല്ലെന്നും ചൂണ്ടിക്കാട്ടുന്നു.ഷഹാമ, ബനിയാസ്, സിറ്റി ബസ് ടർമിനൽ, മുസഫ ബസ് സ്റ്റാൻഡ്, ദുബായ് തുടങ്ങി വിവിധ മേഖലകളിലേക്ക് പൊതുഗതാഗത ബസ് സേവനം ലഭ്യമാണ്. കൂടാതെ ഇത്തിഹാദ് യാത്രക്കാരെ ദുബായിലേക്കും അൽഐനിലേക്കും തിരിച്ചും എത്തിക്കുന്നതിന് എയർലൈനിന്റെ സംവിധാനമുണ്ട്.
ദുബായിലെ ഇബ്നു ബത്തൂത്ത മാളിലേക്കും തിരിച്ചും 24 മണിക്കൂറും ഷട്ടിൽ സർവീസ് ലഭിക്കും. എയർപോർട്ട് ടാക്സിയും ലഭ്യമാണ്. ഓരോരുത്തരുടെയും സാമ്പത്തിക ശേഷിയും സമയവും പരിഗണിച്ച് അനുയോജ്യമായ യാത്ര തിരഞ്ഞെടുക്കാം. നിസ്സാര ലാഭം നോക്കി സുരക്ഷിതമല്ലാത്ത അനധികൃത ടാക്സിക്കാരെ ആശ്രയിക്കുന്നത് വിപരീത ഫലമുണ്ടാക്കുമെന്നും ഓർമിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല