സ്വന്തം ലേഖകന്‍: അബുദാബിയിലെ ലോട്ടറി നറുക്കെടുപ്പില്‍ മലയാളിയെത്തേടി ഭാഗ്യമെത്തി, അടിച്ചത് 12 കോടി! 33കാരനായ ശ്രീരാജ് കൃഷ്ണന്‍ കോപ്പറമ്പിലിനാണ് അബുദാബി ബിഗ് ടിക്കറ്റ് ഡ്രോയില്‍ പന്ത്രണ്ട് കോടി രൂപ സമ്മാനം ലഭിച്ചത്. 12,71,70,000 കോടിയുടെ രൂപയുടെ ജാക്ക്‌പോട്ടാണ് യു.എ.ഇയില്‍ ഷിപ്പിംഗ് കോ ഓര്‍ഡിനേറ്ററായി ജോലി ചെയ്യുന്ന ശ്രീരാജ് കൃഷ്ണന് ലഭിച്ചത്.
ഈ മാസം അഞ്ചിന് നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലായിരുന്നു ശ്രീരാജിന്റെ ഭാഗ്യം തെളിഞ്ഞത്. ഒന്‍പത് വര്‍ഷമായി ദുബായില്‍ ഷിപ്പിംങ് കോര്‍ഡിനേറ്ററായി ജോലി ചെയ്തു വരികയായിരുന്ന ശ്രീരാജ് സ്ഥിരമായി ടിക്കറ്റുകള്‍ എടുക്കാറുണ്ടെങ്കിലും ഇതുവരെ സമ്മാനമൊന്നും ലഭിച്ചിട്ടില്ലായിരുന്നു.
സമ്മാനത്തുകകൊണ്ട് വായ്പകള്‍ എത്രയും പെട്ടെന്ന് അടച്ചുതീര്‍ക്കണമെന്നാണ് ശ്രീരാജിന്റെ ആഗ്രഹം. മാസം 1,09,000 രൂപ ശമ്പളമുണ്ടെങ്കിലും ജോലി ഉപേക്ഷിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും തനിക്ക് ഭാഗ്യം കൊണ്ടുവന്ന ഈ രാജ്യത്ത് തന്നെ ജോലി ചെയ്ത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യമായാണ് ഭാഗ്യം തേടിയെത്തിയത്. സമ്മാനം ലഭിക്കുമെന്ന പ്രതീക്ഷയേ ഉണ്ടായിരുന്നില്ല. ബിഗ് ടിക്കറ്റില്‍ നിന്നുള്ള വിളിവന്നപ്പോള്‍ അന്തംവിട്ടുപോയി. അല്പം കഴിഞ്ഞപ്പോഴാണ് എല്ലാം യാഥാര്‍ത്ഥ്യമാണെന്ന് മനസിലായതെന്നും ശ്രീരാജ് പറയുന്നു. ശ്രീരാജിന്റെ ഭാര്യ അശ്വതി അബുദാബിയിലെ ഒരു സ്വകാര്യ കമ്പനിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല