1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 2, 2024

സ്വന്തം ലേഖകൻ: എമിറേറ്റിൽ കാർ കഴുകൽ, സർവീസ് സെന്റർ എന്നിവ സ്വദേശികളുടെ ഉടസ്ഥതയിലേക്കു വരുന്നു. അബുദാബി, അൽഐൻ, അൽദഫ്ര മേഖലകളിൽ സ്വദേശികളുടെ ഉടമസ്ഥതിയിൽ ഇവ വികസിപ്പിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. അബുദാബി ഇൻവെസ്റ്റ്മെന്റ് ഓഫിസ് (എഡിഐഒ), മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് വകുപ്പ് (ഡിഎംടി) എന്നിവയുമായി സഹകരിച്ചാണ് പദ്ധതി.

അബുദാബി സാമ്പത്തിക വികസന വകുപ്പിൽ റജിസ്റ്റർ ചെയ്തതും യുഎഇ പൗരന്മാരുടെ പൂർണ ഉടമസ്ഥതയിലിള്ളതുമാകണം ഇവ. അബുദാബി നഗരത്തിനു പുറമെ അൽദഫ്ര, അൽഐൻ എന്നിവിടങ്ങളിലെ ഒന്നിലധികം സ്ഥലങ്ങളിൽ കാർ വാഷ്, സർവീസ് സെന്ററുകൾ വ്യാപകമാക്കും.

അൽ മർഫ, ഗയാത്തി, ലിവ, അൽ സില, അൽഖൗ എന്നീ പ്രദേശങ്ങളും ഇതിൽ ഉൾപ്പെടും. കാർ കഴുകൽ മേഖലയിൽ മലയാളികളടക്കം ജോലി ചെയ്യുന്നുണ്ട്. പുതിയ നീക്കം അനുസരിച്ച് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ഏതെങ്കിലും സ്വദേശികളുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കു കീഴിൽ പ്രവർത്തിക്കേണ്ടിവരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.