1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2024

സ്വന്തം ലേഖകൻ: ജോലിയുടെ ആദ്യ ദിവസം തന്നെ പിരിച്ചുവിടപ്പെട്ട വനിതാ ജീവനക്കാരിക്ക് നഷ്ടപരിഹാരമായി ഒരു ലക്ഷം ദിർഹം നൽകണമെന്ന് അബുദാബി കോടതിയുടെ ഉത്തരവ്. അ​ബുദ​ബി ഫാ​മി​ലി, സി​വി​ൽ ആ​ൻ​ഡ്​ അ​ഡ്മി​നി​സ്​​ട്രേ​റ്റ​ജ​വ്​ ക്ലെ​യിം കോ​ട​തിയുടേതാണ് ഉത്തരവ്. പ്രതിമാസം 31,000 രൂപ ശമ്പളം വാ​ഗ്ദാനം ചെയ്തതിന് പിന്നാലെ ആദ്യ കമ്പനിയിൽ നിന്ന് രാജിവെച്ചാണ് യുവതി പുതിയ കമ്പനിയിൽ ജോലിക്കെത്തിയത്.

കമ്പനിയുടെ ഓഫർ ലെറ്റർ പ്രകാരം ഓ​ഗസ്റ്റ് ഒന്നിന് ജോയിൻ ചെയ്യണമായിരുന്നു. നിർദേശപ്രകാരം ഓ​ഗസ്റ്റ് ഒന്നിന് കമ്പനിയിൽ ജോയിൻ ചെയ്യാനെത്തിയ യുവതിയെ അന്നേ ദിവസം തന്നെ പിരിച്ചുവിടുകയായിരുന്നു. കാരണം വിശദീകരിക്കാതൊണ് യുവതിയെ പിരിച്ചുവിട്ടത്. ഇ​ത്​ ചോ​ദ്യം ചെ​യ്ത്​ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ്​ യു​വ​തി​ക്ക്​ ഒ​രു ല​ക്ഷം ദി​ർ​ഹം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ കോ​ട​തി വി​ധി​ച്ച​ത്.

തൊഴിൽ കരാറിൽ പറഞ്ഞിട്ടുള്ള ബാധ്യതകൾ കമ്പനി നിറവേറ്റാതെയും വിശദീകരണം നൽകാതെയും തന്നെ പിരിച്ചുവിട്ടപ്പോൾ ഞെട്ടിപ്പോയെന്ന് യുവതി കോടതിയെ അറിയിച്ചു. പെട്ടെന്നുള്ള പിരിച്ചുവിടൽ തനിക്ക് സാമ്പത്തികമായും വൈകാരികമായും ബുദ്ധിമുട്ടുണ്ടാക്കിയെന്നും തൻ്റെ യശ്ശസിന് ഹാനി വരുത്തിയെന്നും യുവതി പറഞ്ഞു.

പരാതിക്കാരി വ്യവസ്ഥകൾ പാലിക്കുകയും മുൻ ജോലിയിൽ നിന്ന് രാജിവെക്കുകയും ചെയ്തതിനെത്തുടർന്ന് ന്യായീകരണമില്ലാതെ ജോലി വാഗ്ദാനം റദ്ദാക്കിയതിൽ കമ്പനി പിഴവ് വരുത്തിയതായി കോടതി കണ്ടെത്തി. പരാതിക്കാരി പ്രൊബേഷനിലാണെന്ന കമ്പനിയുടെ വാദം കോടതി നിരസിച്ചു. ഇതിനെ തുടർന്നാണ് യുവതിക്ക് നഷ്ടപരിഹാരം നൽകണമെന്ന് കോടതിവിധിച്ചത്. കൂടാതെ യുവതിയുടെ നിയമപരമായ ഫീസും ചെലവുകളും വഹിക്കുകയും ചെയ്യണമെന്നും കോടതി വിധിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.