1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 24, 2025

സ്വന്തം ലേഖകൻ: കോടതി ഫീസുകൾ പലിശ രഹിത തവണകളായി അടയ്ക്കാൻ അബുദാബി ജുഡീഷ്യൽ ഡിപാർട്ട്മെന്റ് (എഡിജെഡി) സൗകര്യം ഏർപ്പെടുത്തി. കോടതി, പബ്ലിക് പ്രോസിക്യൂഷൻ ഫീസ്, തർക്ക പരിഹാര ഫീസ്, അഭിഭാഷകർ, വിദഗ്ധർ, നോട്ടറി സേവനങ്ങൾ, എഡിജെഡി സേവനങ്ങൾക്കുള്ള ഫീസ് എന്നിവ ഉൾപ്പെടെ കോടതിയുമായി ബന്ധപ്പെട്ട എല്ലാ വ്യവഹാര അനുബന്ധ ഫീസുകളും ഈ സേവനത്തിൽ ഉൾപ്പെടും.

നീതി ലഭ്യമാക്കുന്നതിന്റെയും പരാതിക്കാരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിന്റെയും ഭാഗമായാണ് നടപടി. ഇത്തരമൊരു സേവനം വാഗ്ദാനം ചെയ്യുന്ന മേഖലയിലെ ആദ്യത്തെ ജുഡീഷ്യൽ അതോറിറ്റിയാണ് എഡിജെഡി.

അതേസമയം വിശുദ്ധ റമദാന്‍ മാസത്തില്‍ യുഎഇയിലെ പൊതുമേഖലാ ജീവനക്കാരുടെ ഔദ്യോഗിക ജോലി സമയം പുനഃക്രമീകരിച്ചു. തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2:30 വരെയും വെള്ളിയാഴ്ചകളില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയും ആയിരിക്കും ജോലി സമയമെന്ന് അധികൃതര്‍ അറിയിച്ചു. ഇതുപ്രകാരം തിങ്കള്‍ മുതല്‍ വ്യാഴം വരെ ജീവനക്കാര്‍ സാധാരണ മാസങ്ങളിലേതിനേക്കാള്‍ 3.5 മണിക്കൂര്‍ കുറവും വെള്ളിയാഴ്ച 1.5 മണിക്കൂര്‍ കുറവും സമയം മാത്രമേ ജോലി ചെയ്യേണ്ടതുള്ളൂ.

അതേസമയം, വ്യത്യസ്ത ജോലി സമയം ആവശ്യമുള്ള ജീവനക്കാര്‍ക്ക് ആവശ്യമായ മാറ്റങ്ങള്‍ അനുവദിക്കാമെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെൻ്റ് ഹ്യൂമന്‍ റിസോഴ്സസ് പ്രഖ്യാപിച്ചു. കൂടാതെ, മന്ത്രാലയങ്ങള്‍ക്കും ഫെഡറല്‍ ഗവണ്‍മെൻ്റ് ജീവനക്കാര്‍ക്കും റമദാനില്‍ അവരുടെ അംഗീകൃത ഫ്‌ളെക്‌സിബ്ള്‍ ജോലി ക്രമീകരണങ്ങള്‍ തുടരാം. പക്ഷെ, അവര്‍ ദൈനംദിന ജോലി സമയ പരിധി പാലിക്കണം എന്നു മാത്രം. അംഗീകൃത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് മൊത്തം തൊഴിലാളികളുടെ 70 ശതമാനം വരെ ആളുകള്‍ക്ക് വെള്ളിയാഴ്ചകളില്‍ വിദൂര ജോലി അനുവദനിക്കാവുന്നതാണെന്നും ഫെഡറല്‍ അതോറിറ്റി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.