1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 4, 2024

സ്വന്തം ലേഖകൻ: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുംവിധം പരസ്യം നൽകുന്നവർക്ക് തടവും 5 ലക്ഷം ദിർഹം പിഴയുമാണ് ശിക്ഷയെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. വ്യാജ പ്രമോഷനുകളിലൂടെ ഉപഭോക്താക്കളെ വഞ്ചിക്കുന്നവർക്കും കർശന മുന്നറിയിപ്പുണ്ട്.

ചരക്ക് അല്ലെങ്കിൽ സേവനങ്ങളെ കുറിച്ച് ഓൺലൈനിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് 20,000 ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെയാണ് പിഴയോ തടവോ രണ്ടും ചേർത്തോ ശിക്ഷയുണ്ടാകും. തട്ടിപ്പുകളിൽനിന്നും വ്യാജ വാർത്തകളിൽ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി കർശനമാക്കിയത്.

അച്ചടി, ശബ്ദ, ദൃശ്യ, ഓൺലൈൻ മാധ്യമങ്ങൾക്കും സമൂഹമാധ്യമ ഇൻഫ്ലൂവൻസർമാർക്കും നിയമം ബാധകമാണ്. വെബ്സൈറ്റ്, ബ്ലോഗ്, സമൂഹമാധ്യമം എന്നിവിടങ്ങളിൽ നൽകുന്ന പരസ്യങ്ങൾക്കെതിരെയും ജാഗ്രതാ നിർദേശമുണ്ട്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ, വെ​ബ്​​സൈ​റ്റു​ക​ൾ, ബ്ലോ​ഗു​ക​ൾ എ​ന്നി​വ​യി​ലെ പ​ര​സ്യ​ങ്ങ​ൾ വ്യ​ക്ത​മാ​യി തി​രി​ച്ച​റി​യു​ന്ന​താ​യി​രി​ക്ക​ണം. പ​ര​സ്യ​ങ്ങ​ൾ എ​ഡി​റ്റോ​റി​യ​ലി​ൽ​നി​ന്നും വി​ജ്ഞാ​ന​പ്ര​ദ​മാ​യ ഉ​ള്ള​ട​ക്ക​ത്തി​ൽ​നി​ന്നും സ്വ​ത​ന്ത്ര​മാ​യി​രി​ക്ക​ണം. ഓ​ൺ​ലൈ​ൻ പ​ര​സ്യ​ങ്ങ​ൾ​ക്കു​ള്ള ഏ​തെ​ങ്കി​ലും പേ​​മെ​ന്‍റു​ക​ൾ വെ​ളി​പ്പെ​ടു​ത്ത​ണം. ലം​ഘി​ച്ചാ​ൽ 5000 ദി​ർ​ഹം പി​ഴ ഈ​ടാ​ക്കും. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ നി​യ​മ​ലം​ഘ​നം ആ​വ​ർ​ത്തി​ച്ചാ​ൽ പി​ഴ ഇ​ര​ട്ടി​യാ​കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.