1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 30, 2024

സ്വന്തം ലേഖകൻ: വാഹനത്തിൽനിന്ന് മാലിന്യം വലിച്ചെറിഞ്ഞാൽ 1000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ്. ലൈസൻസിൽ 6 ബ്ലാക്ക് പോയിന്റും രേഖപ്പെടുത്തും. പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നതിനൊപ്പം നഗരശുചിത്വത്തിനും കളങ്കമുണ്ടാക്കുന്ന നടപടി ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും വച്ചുപൊറുപ്പിക്കില്ലെന്നും ഓർമിപ്പിച്ചു. പൊതുമര്യാദയ്ക്കു നിരക്കാത്ത നടപടികളിൽനിന്ന് വിട്ടുനിൽക്കണമെന്നും മാലിന്യം നിശ്ചിത സ്ഥലത്തു മാത്രമേ നിക്ഷേപിക്കാവൂ എന്നും പൊലീസ് പറഞ്ഞു.

അതേസമയം റോഡുകളുടെ ഗുണനിലവാരത്തിൽ യുഎഇക്ക് ആഗോളതലത്തിൽ അഞ്ചാം സ്ഥാനവും അറബ് മേഖലയിൽ ഒന്നാം സ്ഥാനവും. വേൾഡ് ഇകണോമിക് ഫോറം പുറത്തുവിട്ട യാത്രാ-വിനോദ സഞ്ചാര വികസനസൂചികയിലാണ് യുഎഇയുടെ ഈ നേട്ടം.

ഭരണാധികാരികളുടെ കാഴ്ചപ്പാടിൻറെയും യുഎഇയുടെ തന്ത്രപ്രധാനമായ ആസൂത്രണത്തിൻറെയും മികവാണ് നേട്ടത്തിന് സഹായിച്ചതെന്ന് ഊർജ, അടിസ്ഥാനസൗകര്യ വികസന മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്‌റൂയി പറഞ്ഞു. ആഗോള സൂചകങ്ങളിൽ ഉയർന്ന റാങ്കിങ് നേടിയത് അന്താരാഷ്ട്ര നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണനേതൃത്വത്തിൻറെ അഭിലാഷങ്ങൾക്കനുസരിച്ച് യുഎഇ കൂടുതൽ കരുത്തുറ്റതായി മാറുകയാണെന്ന് ഫെഡറൽ കോംപറ്റീറ്റീവ്നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെൻറർ ഡയറക്ടർ ഹനാൻ മൻസൂർ അഹ്ലി പറഞ്ഞു. വേൾഡ് ഇക്കണോമിക് ഫോറം പുറത്തിറക്കിയ ട്രാവൽ ആൻഡ് ടൂറിസം ഡെവലപ്മെൻറ് ഇൻഡക്സ് 2024 റിപ്പോർട്ടിൻറെ ഫലങ്ങൾ യുഎഇ വികസിപ്പിച്ച അടിസ്ഥാന സൗകര്യങ്ങളുടെ ഗുണമേന്മയെയും ഉയർന്ന നിലവാരത്തെയും അടിവരയിടുന്നു.

റോഡുകൾ, പൊതുഗതാഗത സേവനങ്ങൾ, തുറമുഖ സേവനങ്ങൾ എന്നിവയുടെ ഗുണനിലവാരം വർധിച്ചത് വിദേശ നിക്ഷേപം ആകർഷിക്കാനും ജി.ഡി.പി വർധിപ്പിക്കാനും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് യുഎഇ നേതൃത്വം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.