1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 25, 2021

സ്വന്തം ലേഖകൻ: അബുദാബിയിലേയ്ക്കു പ്രവേശിക്കാവുന്ന രാജ്യങ്ങളുടെ പുതുക്കിയ ‘ഗ്രീൻ ലിസ്റ്റ്’ അബുദാബി സാംസ്കാരിക–ടൂറിസം (ഡിസിടി അബുദാബി) വിഭാഗം പ്രഖ്യാപിച്ചു. നാളെ( 26) മുതൽ പുതിയപട്ടിക പ്രാബല്യത്തിൽ വരും. പുതുക്കിയ ഗ്രീൻ ലിസ്റ്റ് ലക്ഷ്യസ്ഥാനങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരെ അബുദാബിയിൽ ഇറങ്ങിയ ശേഷം നിർബന്ധിത ക്വാറന്റീൻ നടപടികളിൽ നിന്ന് ഒഴിവാക്കും.

യാത്രക്കാർ പുറപ്പെടുന്നതിനു പരമാവധി 48 മണിക്കൂർ മുൻപു സാധുതയുള്ള കോവിഡ്-19 പിസിആർ പരിശോധനാ ഫലം നെഗറ്റീവ് ഹാജരാക്കേണ്ടതുണ്ട്. അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ എത്തുമ്പോൾ പിസിആർ പരിശോധനയ്ക്ക് വിധേയരാകണം. പുതുക്കിയ ‘ഗ്രീൻ ലിസ്റ്റിൽ’ നിന്നുള്ള, വാക്സിനേഷൻ എടുത്ത യാത്രക്കാർക്ക് ആറാം ദിവസം മറ്റൊരു പിസിആർ പരിശോധന നടത്തും (അബുദാബിയിൽ എത്തുന്ന ദിവസം ഉൾപ്പെടെ).

‘ഗ്രീൻ ലിസ്റ്റ്’ രാജ്യങ്ങളിൽ നിന്നുള്ള വാക്‌സിനേഷൻ എടുക്കാത്ത യാത്രക്കാർ 6, 9 ദിവസങ്ങളിൽ പിസിആർ പരിശോധന നടത്തേണ്ടതുണ്ട്. രാജ്യാന്തര സംഭവവികാസങ്ങളെ അടിസ്ഥാനമാക്കി പട്ടിക പതിവായി പുതുക്കുമെന്നും യാത്രയ്‌ക്കായുള്ള ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോളുകളുടെ കർശനമായ മാനദണ്ഡങ്ങൾക്ക് വിധേയമാണ് പട്ടികയിൽ ഉൾപ്പെടുത്തുന്നതെന്നും അധികൃതർ പറഞ്ഞു. യുഎഇ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുകയും മുൻഗണന നൽകുകയും ചെയ്യുന്നു.

ഗ്രീൻ ലിസ്റ്റ്:

അൽബേനിയ

അർമേനിയ

ഓസ്ട്രേലിയ

ഓസ്ട്രിയ

അസർബൈജാൻ

ബഹ്റൈൻ

ബെലാറസ്

ബെൽജിയം

ബോസ്നിയ

ഹെർസഗോവിന

ബ്രസീൽ

ബൾഗേറിയ

ബർമ്മ

കംബോഡിയ

കാനഡ

ചൈന

ക്രൊയേഷ്യ

സൈപ്രസ്

ചെക്ക് റിപ്പബ്ലിക്

ഡെൻമാർക്ക്

ഫിൻലാൻഡ്

ഫ്രാൻസ്

ജോർജിയ

ജർമ്മനി

ഗ്രീസ്

ഹോങ്കോങ്

ഹംഗറി

ഇന്തോനീഷ്യ

ഇറാൻ

ഇറാഖ്

ഇസ്രായേൽ

ഇറ്റലി

ജപ്പാൻ

ജോർദാൻ

കസാഖ്സ്ഥാൻ

കുവൈത്ത്

കിർഗിസ്ഥാൻ

ലാവോസ്

ലാത്വിയ

ലബനൻ

ലക്സംബർഗ്

മലേഷ്യ

മാലിദ്വീപ്

നെതർലാൻഡ്സ്

നോർവേ

ഒമാൻ

പാപുവ ന്യൂ ഗ്വിനിയ

ഫിലിപ്പീൻസ്

പോളണ്ട്

പോർച്ചുഗൽ

ഖത്തർ

റിപ്പബ്ലിക് ഓഫ് അയർലൻഡ്

റൊമാനിയ

റഷ്യ

സൗദി അറേബ്യ

സെർബിയ

സിംഗപ്പൂർ

സ്ലൊവാക്യ

സ്ലോവേനിയ

ദക്ഷിണ കൊറിയ

സ്പെയിൻ

സ്വീഡൻ

സ്വിറ്റ്സർലൻഡ്

സിറിയ

തായ്‌വാൻ(ചൈന‍ പ്രവിശ്യ)

താജിക്കിസ്ഥാൻ

തായ്ലൻഡ്

യെമൻ

തുർക്കി

തുർക്ക്മെനിസ്ഥാൻ

ഉക്രെയ്ൻ

യുണൈറ്റഡ് കിംഗ്ഡം

അമേരിക്ക

ഉസ്ബെക്കിസ്ഥാൻ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.