1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 3, 2023

സ്വന്തം ലേഖകൻ: അ​ന​ധി​കൃ​ത ടാ​ക്‌​സി​ക​ള്‍ പെ​രു​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ന്ന​റി​യി​പ്പു​മാ​യി അബുദാബി പോലീസ്. ടാ​ക്‌​സി സ​ര്‍വി​സ് പി​ടി​ക്ക​പ്പെ​ട്ടാ​ല്‍ 3000 ദി​ര്‍ഹം പിഴ അടക്കേണ്ടിവരും. കൂടാതെ വാ​ഹ​നം 30 ദി​വ​സ​ത്തേ​ക്ക് ക​ണ്ടു​കെ​ട്ടും. ലൈ​സ​ന്‍സി​ല്‍ 24 ബ്ലാ​ക്ക് പോ​യ​ന്‍റ്​ ചു​മ​ത്തു​ക​യും ചെ​യ്യുമെന്ന് അധികൃതർ അറിയിച്ചു. അ​ന​ധി​കൃ​ത ടാ​ക്‌​സി സ​ര്‍വി​സു​ക​ളു​മാ​യി സഹകരിക്കുന്ന യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുകയായിരുന്നു അബുദാബി പോലീസ്. വലിയ സുരക്ഷ ഭീഷണിയാണ് ഇത്തരം ടാക്സികൾ സൃഷ്ടിക്കുന്നത്. നിരവധി വാഹനങ്ങൾ ഇത്തരത്തിൽ പോലീസ് പിടിക്കൂടിയിട്ടുണ്ട്. യാ​ത്രി​ക​രെ ഇ​റ​ക്കു​മ്പോ​ഴും ക​യ​റ്റു​മ്പോ​ഴും ആണ് ഇത്തരത്തിലുള്ള വാഹനങ്ങളെ പോലീസ് പിടിക്കൂടിയത്.

സു​ര​ക്ഷി​ത​മാ​യ യാ​ത്ര​ക്ക് പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്ക​ണം. എ​യ​ര്‍പോ​ര്‍ട്ട്, ജോലി സ്ഥലങ്ങൾ, താമസ സ്ഥലങ്ങൾ എന്നിവിടങ്ങളിലേക്ക് പോകാൻ പലപ്പോഴും അനധികൃത ടാക്സിക്കാരെയാണ് പലരും ഉപയോ​ഗിക്കുന്നത്. സ്വ​ന്തം വാ​ഹ​ന​മു​ള്ള​വ​ര്‍ അതിൽ പോകണം. അല്ലാത്തവർ പൊ​തു​ഗ​താ​ഗ​ത മാ​ര്‍ഗ​ങ്ങ​ളാ​യ ബ​സ്, ടാ​ക്സി, എ​യ​ര്‍പോ​ര്‍ട്ട് ടാ​ക്സി, ഷ​ട്ടി​ല്‍ സ​ര്‍വി​സ്, സി​റ്റി ബ​സ് സ​ര്‍വി​സ് എ​ന്നി​വ​യി​ലും യാ​ത്ര ചെ​യ്യാം.

അ​ബു​ദാ​ബി എ​മി​റേ​റ്റി​ല്‍നി​ന്ന് ഷ​ഹാ​മ, ബ​നി​യാ​സ്, സി​റ്റി ബ​സ് ടെ​ര്‍മി​ന​ല്‍, മു​സ​ഫ ബ​സ് സ്റ്റാ​ന്‍ഡ്, ദു​ബായ്, അ​ല്‍ അ​ല്‍ ഐ​ന്‍ മേ​ഖ​ല​ക​ളി​ലേ​ക്ക് നി​ര​വ​ധി ബ​സു​ക​ള്‍ പല സമയങ്ങളിലായി സർവീസ് നടത്തുന്നുണ്ട്. ഇ​ത്തി​ഹാ​ദ് എ​യ​ര്‍വേ​സ് ത​ങ്ങ​ളു​ടെ യാ​ത്ര​ക്കാ​രെ എ​ത്തി​ക്കാ​ന്‍ ദുബായ്, അ​ല്‍ ഐ​ന്‍ എ​മി​റേ​റ്റു​ക​ളി​ലേ​ക്കും അവിടെ നിന്ന് തിരിച്ചും ടാക്സി സർവീസുകൾ നടത്തുന്നുണ്ട്. ദു​ബായ് ഇ​ബ്നു ബ​ത്തൂ​ത്ത മെ​ട്രോ സ്റ്റേ​ഷ​നി​ലേ​ക്കും അവിടെ നിന്ന് തി​രി​ച്ചും അ​ബു​ദാ​ബി, മു​സ​ഫ ബ​സ് ടെ​ര്‍മി​ന​ലു​ക​ളി​ല്‍ നി​ന്നും അവിടെ നിന്നും ബസ് സ​ര്‍വീസ് ഉ​ണ്ട്.

എ​യ​ര്‍പോ​ര്‍ട്ട് ടാ​ക്സി രാജ്യത്ത് ലഭ്യമാണ്. ടാ​ക്സി സ​ര്‍വി​സ് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ ഗ​വ​ണ്‍മെ​ന്‍റ്​ അം​ഗീ​കാ​രം ഉണ്ടായിരിക്കണം. അ​ന​ധി​കൃ​ത​മാ​യി മോ​ഡി​ഫി​ക്കേ​ഷ​ന്‍ വ​രു​ത്തി​യ വാ​ഹ​ന​ങ്ങ​ള്‍ രാജ്യത്ത് ഉപയോ​ഗിക്കാൻ സാധിക്കില്ല. വലിയ ശ​ബ്ദ​മു​ണ്ടാ​ക്കുന്ന വാഹനങ്ങൾ റോഡിലൂടെ സഞ്ചരിക്കുന്നത് കണ്ടാൽ 13000 ദി​ര്‍ഹം വ​രെ പി​ഴ​യും 12 ബ്ലാ​ക്ക് പോ​യ​ന്‍റു​മാ​ണ് ശി​ക്ഷ. ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ 999 ന​മ്പ​റി​ല്‍ വി​ളി​ക്കണം. അ​മി​ത ശ​ബ്ദ​മു​ണ്ടാ​ക്കി വാ​ഹ​ന​മോ​ടി​ച്ചാ​ല്‍ 2000 ദി​ര്‍ഹം പി​ഴ​യും ലൈ​സ​ന്‍സി​ല്‍ 12 ബ്ലാ​ക്ക് പോ​യ​ന്‍റു​മാ​ണ് ശി​ക്ഷ.

അ​ന​ധി​കൃ​മാ​യി ഷാ​സി​യി​ലോ എ​ന്‍ജി​നി​ലോ മാ​റ്റം വ​രു​ത്തി​യാ​ല്‍ 1000 ദി​ര്‍ഹം പി​ഴ​യും 12 ബ്ലാ​ക്ക് പോ​യ​ന്‍റ് ലഭിക്കും. വാ​ഹ​നം 30 ദി​വ​സ​ത്തേ​ക്ക് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കുകയും ചെയ്യും. പിന്നീട് വാഹനം വിട്ടു കിട്ടണമെങ്കിൽ ഉ​ട​മ മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ല്‍ പ​തി​നാ​യി​രം രൂ​പ അ​ട​യ്ക്ക​ണം. കാലാവധി കഴിഞ്ഞിട്ടും പണം കെട്ടിവെച്ചില്ലെങ്കിൽ വാ​ഹ​നം ലേ​ലം ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.