1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 21, 2024

സ്വന്തം ലേഖകൻ: പ്രവാസികൾക്ക് കൂടുതൽ സൗകര്യമുള്ള യാത്രയെന്ന ലക്ഷ്യത്തോടെയാണ് അബുദാബിയിൽ നിന്നും കൂടുതൽ ഇന്ത്യൻ നഗരങ്ങളിലേക്ക് ഇൻഡിഗോ സർവീസ് ആരംഭിച്ചിരിക്കുന്നത്. മെംഗ്ലുരു, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ എന്നീ നഗരങ്ങളിലേക്കാണ് ഇൻഡിഗോ സർവീസ് ആരംഭിച്ചിരിക്കുന്നത്. ഈ മൂന്ന് ഇന്ത്യൻ നഗരങ്ങളിലേക്ക് ഇനി അബുദാബിയിൽ നിന്നും നേരിട്ട് പറക്കാൻ സാധിക്കും.

ഇപ്പോൾ അബുദാബിയിൽ നിന്ന് 13 ഇന്ത്യൻ നഗരങ്ങളിലേയ്ക്ക് ആണ് ബജറ്റ് വിമാന കമ്പനിയായ ഇൻഡിഗോ പറക്കുന്നത്. എന്നാൽ ഇനി സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 3 ഇന്ത്യൻ നഗരങ്ങളിലേയ്ക്ക് കൂടി പറക്കും. യാത്രക്കാർക്ക് കൂടുതൽ സൗകര്യം സൃഷ്ടിക്കുമെന്ന് വ്യോമയാന വികസന വൈസ് പ്രസിഡന്റ് നതാലി ജോങ്മ പറഞ്ഞു.

കഴിഞ്ഞ വർഷത്തേക്കാളും ഈ വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ആദ്യത്തെ ആറ് മാസത്തെ കണക്കുൾ നോക്കുമ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ 33.5 ശതമാനം വർധനവ് രേഖപ്പെടുത്തി. ഇൻഡിഗോയുടെ ആഗോള വ്യാപനത്തിന് അനുയോജ്യമായ പങ്കാളിയെ ഞങ്ങൾ കണ്ടെത്തിയതായി എയർപോർട്ട് ഓപറേഷൻസ് ആൻഡ് കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് സഞ്ജീവ് രാംദാസ് പറഞ്ഞു.

ഇപ്പോൾ അബുദാബിയിൽ നിന്നും പ്രഖ്യാപിച്ച സർവീസ് കേരള–കർണാടക അതിർത്തി ജില്ലയിൽ താമസിക്കുന്നവർക്ക് വലിയ അനുഗ്രഹമാകും. കാസർകോട്ടെയും കണ്ണൂരിലേയും പ്രവാസികളായ യാത്രക്കാർക്ക് ഒരുപാട് ഗുണമാകുന്നതായിരിക്കും പുതിയ സർവീസ്. വിമാനങ്ങൾ കുറവായതിനാൽ മംഗ്ലുരുവിലേയ്ക്ക് ഉയർന്ന നിരക്ക് നൽകിയാണ് പലരും യാത്ര ചെയ്തിരുന്നത് അവർക്കെല്ലാം വലിയ ആശ്വാസമാകുന്നതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.