1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 20, 2025

സ്വന്തം ലേഖകൻ: അതിവേഗത്തില്‍ പാസ് പോ‍ർട്ട് പുതുക്കാന്‍ കഴിയുന്ന സേവനം ദുബായ് അബുദബി എംബസി കോണ്‍സുലേറ്റ് വഴി മാത്രമെ ലഭ്യമാകൂവെന്ന് വിശദീകരിച്ച് യുഎഇ ഇന്ത്യന്‍ എംബസി. പ്രവാസികള്‍ക്ക് ലഭ്യമാകുന്ന വിവിധ സേവനങ്ങള്‍ വിശദീകരിച്ച് പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പാസ് പോർട്ട് സേവനങ്ങള്‍ വേഗത്തിലും സൗകര്യപ്രദമായും നടപ്പിലാക്കുകയെന്നുളള ലക്ഷ്യത്തോടെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.

പാസ് പോർട്ട് പുതുക്കല്‍, തല്‍ക്കാല്‍ പാസ് പോർട്ട് പുതുക്കല്‍, പ്രീമിയം ലോഞ്ച് പാസ്പോർട്ട് പുതുക്കല്‍ എന്നിവയെ സംബന്ധിച്ചുളള കാര്യങ്ങളില്‍ വ്യക്തത വരുത്തിയിട്ടുണ്ട്. ഓരോ സേവനങ്ങളും പൂർത്തിയാക്കാന്‍ എടുക്കുന്ന സമയവും നല്‍കിയിട്ടുണ്ട്. യുഎഇയിലെ ഇന്ത്യന്‍ പാസ് പോസ്പോ‍‍ർട്ട് അപേക്ഷകള്‍ സ്വീകരിക്കുന്നതും നടപടികള്‍ക്കായി അയക്കുന്നതും ബിഎല്‍എസ് വഴിയാണ്. ബിഎല്‍എസിന്‍റെ വിവിധ കേന്ദ്രങ്ങളിലെത്തി അപേക്ഷ നല്കാം. പ്രീമിയം ലോഞ്ചസിന്‍റെ വെബ്സൈറ്റുവഴിയും അപേക്ഷ നല്‍കാവുന്നതാണ്.

പ്രീമിയം ലോഞ്ച് സേവനത്തിലൂടെ അപേക്ഷ നല്‍കിയാല്‍ അതിവേഗത്തില്‍ പാസ്പോർട്ട് പുതുക്കല്‍ സേവനമല്ല ലഭിക്കുകയെന്ന് എംബസി വ്യക്തമാക്കുന്നു. ഇ​ന്ത്യ​ന്‍ എം​ബ​സി​യും ദു​ബായി​ലെ ഇ​ന്ത്യ​ന്‍ കോ​ണ്‍സു​ലേ​റ്റി​ലും ഫീ​സ് അ​ട​ച്ച് ത​ൽ​ക്കാ​ല്‍ സേ​വ​ന​ത്തി​ലൂ​ടെ മാ​ത്ര​മേ അ​തി​വേ​ഗ പാ​സ്‌​പോ​ര്‍ട്ട് പു​തു​ക്ക​ല്‍ ല​ഭ്യ​മാ​വൂ.പ്രീമിയം ലോഞ്ച് പാസ്പോർട്ട് പുതുക്കല്‍ സേവനത്തിന് ബിഎല്‍എസ് പ്രത്യേക ഫീസ് ഈടാക്കുന്നുണ്ട്. വ്യക്തിപരിഗണന ലഭ്യമാകണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഇത് തെരഞ്ഞെടുക്കാവുന്നതാണ്. എന്നാല്‍ സാധാരണ രീതിയില്‍ പാസ്പോർട്ട് പുതുക്കാനെടുക്കുന്ന സമയം ഈ സേവനത്തിലും എടുക്കും.

തല്‍ക്കാല്‍ പാസ്പോർട്ട് സേവനത്തിന് മുന്‍കൂർ ബുക്കിങ് ആവശ്യമില്ല. നേരിട്ടെത്തി നല്‍കുന്ന എല്ലാ തല്‍ക്കാല്‍ അപേക്ഷകളും സ്വീകരിക്കും. പാ​സ്‌​പോ​ര്‍ട്ട് പു​തു​ക്ക​ല്‍ സേ​വ​ന​ങ്ങ​ള്‍ക്ക് ഇ​ന്ത്യ​യി​ലെ പൊ​ലീ​സ് ക്ലി​യ​റ​ന്‍സ് അ​നി​വാ​ര്യ​മാ​ണ്. അ​പേ​ക്ഷി​ക്കു​ന്ന സ​മ​യ​ത്ത് തി​ര​ഞ്ഞെ​ടു​ക്കു​ന്ന സേ​വ​ന വി​ഭാ​ഗ​ത്തെ ആ​ശ്ര​യി​ച്ചാ​ണ് ഇ​തു ന​ട​ക്കു​ക​യെ​ന്നും എം​ബ​സി വ്യ​ക്ത​മാ​ക്കി. തല്‍ക്കാല്‍ സേവനത്തിനുകീഴില്‍ തൊട്ടടുത്ത പ്രവ‍ൃത്തി ദിനത്തിലോ അ​ല്ലെ​ങ്കി​ല്‍ ഉ​ച്ച​ക്ക്​ 12നു ​മു​ന്നോ​ടി​യാ​യി അ​പേ​ക്ഷ ന​ല്‍കി​യാ​ല്‍ അ​തേ ദി​വ​സം ത​ന്നെ​യോ പാ​സ്‌​പോ​ര്‍ട്ട് അ​നു​വ​ദി​ക്കും. പോലീസ് ക്ലിയറന്‍സെല്ലാം അതിവേഗത്തില്‍ പൂർത്തിയാക്കും.

മു​തി​ര്‍ന്ന​വ​ര്‍ക്കു​ള്ള പാ​സ്‌​പോ​ര്‍ട്ട് പു​തു​ക്ക​ലി​ന്(36​പേ​ജ്) 285 ദി​ര്‍ഹ​മാ​ണ് ഫീ​സ്. 60 പേ​ജി​ന് 380 ദി​ര്‍ഹം ഈ​ടാ​ക്കും.ത​ൽ​ക്കാ​ല്‍ സേ​വ​നം(36 പേ​ജ്)855 ദി​ര്‍ഹം, 60 പേ​ജി​ന് 950 ദി​ര്‍ഹ​മും ന​ല്‍ക​ണം. 9 ദി​ര്‍ഹം സ​ര്‍വി​സ് ചാ​ര്‍ജി​ന​ത്തി​ലും 8 ദി​ര്‍ഹം പ്ര​വാ​സി ക്ഷേ​മ നി​ധി​യി​ലേ​ക്കും ന​ല്‍ക​ണം.പ്രീ​മി​യം ലോ​ഞ്ച് സ​ര്‍വി​സ് ചാ​ര്‍ജി​ന​ത്തി​ല്‍ 236.25 ദി​ര്‍ഹം ന​ല്‍ക​ണം. ഇ​തി​നു പു​റ​മെ​യാ​ണ് പാ​സ്‌​പോ​ര്‍ട്ടി​നു​ള്ള പ​തി​വ് ഫീ​സ് നി​ര​ക്കു​ക​ള്‍ ന​ല്‍കേ​ണ്ട​ത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.