സ്വന്തം ലേഖകൻ: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ വിമാനം അബുദാബിയിലേക്കു സർവീസ് ആരംഭിക്കുന്നു. ഈ മാസം 20 മുതൽ ദിവസവും സർവീസ് ഉണ്ടാകും.
രാത്രി 9.50നു കോഴിക്കോട്ടുനിന്നു പുറപ്പെട്ട് പ്രാദേശിക സമയം 12.30ന് അബുദാബിയിലെത്തും. അബുദാബിയിൽനിന്ന് പുലർച്ചെ 1.30നു പുറപ്പെടും. പ്രാദേശിക സമയം രാവിലെ 6.45നു കോഴിക്കോട്ടെത്തും.
ജനുവരി 15 വരെയാണ് നിലവിൽ സർവീസ് പ്രഖ്യാപിച്ചിട്ടുള്ളത്. യാത്രക്കാരുണ്ടെങ്കിൽ സർവീസ് നീട്ടിയേക്കും. ദമാം, ജിദ്ദ, ദുബായ് എന്നിവിടങ്ങളിലേക്കാണു നിലവിൽ കോഴിക്കോട്ടുനിന്ന് ഇൻഡിഗോ രാജ്യാന്തര സർവീസ് നടത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല