1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 21, 2024

സ്വന്തം ലേഖകൻ: അബുദബിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള സർവീസുകൾ വർധിപ്പിക്കാനൊരുങ്ങി ഇൻഡി​ഗോ എയർലൈൻസ്. അബുദബിയില്‍ നിന്ന് മംഗളൂരുവിലേക്കും തിരുച്ചിറപ്പള്ളിയിലേക്കും കൂടി പുതിയ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചു.

അബുദബി-മംഗളൂരു റൂട്ടില്‍ ആഗസ്റ്റ് ഒമ്പത് മുതലാണ് പുതിയ സര്‍വീസ് ആരംഭിക്കുക. ആഴ്ചയില്‍ എല്ലാ ദിവസവും ഈ റൂട്ടില്‍ സര്‍വീസ് ഉണ്ടാകും. ആഗസ്റ്റ് 11 മുതലാണ് തിരുച്ചിറപ്പള്ളിയില്‍ നിന്ന് അബുദബിയിലേക്കുള്ള സര്‍വീസ് തുടങ്ങുന്നത്. ആഴ്ചയില്‍ നാല് ദിവസമായിരിക്കും ഈ റൂട്ടില്‍ സര്‍വീസ് ഉണ്ടാവുക.

ആഗസ്റ്റ് 10 മുതല്‍ കോയമ്പത്തൂര്‍-അബുദബി സെക്ടറില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇന്‍ഡിഗോ നേരത്തെ അറിയിച്ചിരുന്നു. ആഗസ്റ്റ് ഒന്ന് മുതല്‍ ബെംഗളൂരുവിലേക്ക് നേരിട്ടുള്ള സര്‍വീസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മൂന്ന് നഗരങ്ങളിലേക്ക് കൂടി ഇന്‍ഡിഗോ സര്‍വീസ് വ്യാപിപ്പിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.