സ്വന്തം ലേഖകൻ: അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ പുതിയ സംവിധാനത്തിന് തുടക്കം കുറിച്ചു. അത്യാധുനിക ബയോമെട്രിക് സംവിധാനം ആണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. പാസ്‍പോര്‍ട്ടും വേണ്ട, ടിക്കറ്റും വേണ്ട ഇനി മുഖം കാണിച്ചാൽ മതിയാകും. തിരിച്ചറിയല്‍ രേഖയായി മുഖം ഉപയോഗിക്കാൻ സാധിക്കുന്ന സംവിധാനം ആണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. യാത്രക്കാർക്ക് ബോഡിങ് പാസ് കിട്ടാൻ എളുപ്പത്തിൽ ഇതിലൂടെ സാധിക്കും.
നെക്സ്റ്റ് 50 എന്ന കമ്പനിയാണ് ഈ പുതിയ സാങ്കേതി വിദ്യ ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിൽ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ ഏർപ്പെടുത്തിയിരിക്കുന്നത്. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് നെക്സ്റ്റ് 50. പ്രമുഖ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക സ്ഥാപനങ്ങളായ IDEMIA, SITA എന്നിവയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ആഗോളത്തലത്തിൽ തന്നെ വലിയ രീതിയിൽ അറിയപ്പെടുന്ന സാങ്കേതിക വിദ്യയാണ്.
വിമാനത്താവളത്തില്‍ എമിഗ്രേഷൻ നടക്കുന്ന എല്ലാ കൗണ്ടറുകളിലും ഗേറ്റുകളിലും ഇത് സ്ഥാപിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ആദ്യ ഘട്ടത്തിൽ സെല്‍ഫ് സര്‍വീസ് ബാഗേജ് ടച്ച് പോയിന്റുകളിലും, ഇമിഗ്രേഷന്‍ ഇലക്ട്രോണിക് ഗേറ്റുകളിലും, ബോര്‍ഡിങ് ഗേറ്റുകളിലും ആണ് ഇപ്പോൾ പുതിയ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.
മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ ബില്‍ഡിങിലെ എല്ലാ കൗണ്ടറുകളിലും ഗേറ്റുകളിലും അത്യാധുനിക സംവിധാനം ഉടൻ സ്ഥാപിക്കും എന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഇത്തരത്തിൽ മഴുവനായി അത്യാധുനിക ബയോമെട്രിക് സംവിധാനം സ്ഥാപിക്കുന്നതിലൂടെ ആദ്യത്തെ വിമാനത്താവളമായി അബുദാബി അന്താരാഷ്ട്ര വിമാനത്താവളം മാറും എന്ന് അധികൃതർ അറിയിച്ചു. കൂടുതൽ മികച്ച സാങ്കേതികവിദ്യ ഉൾപ്പെടുന്ന ഒരു വിമാനത്താവളം ആക്കി അബുദാബി അന്താരാഷ്ട്ര വിമാനത്താവളം മാറ്റുകയാണ് അധികൃതർ ലക്ഷ്യം വെക്കുന്നത്.
പദ്ധതി ഭാഗികമായാണ് ഇവിടെ നടപ്പിലാക്കിയിരിക്കുന്നത്. പൂർണ്ണമായും പ്രവർത്തന സജ്ജമാകുന്നതോടെ വിമാനത്താവളത്തില്‍ എത്തുന്നവർക്ക് നടപടിക്രമങ്ങൾ കൂടുതൽ എളുപ്പത്തിൽ ആകും. അത്യാധുനിക ബയോമെട്രിക് ക്യാമറകളാണ് ഇതിന് വേണ്ടി വിമാത്താവളത്തിൽ സ്ഥാപിച്ചിരിക്കുന്നത്. യാത്രക്കാരുടെ എല്ലാ ഇതിലൂടെ തിരിച്ചറിയാൻ സാധിക്കും. സമയം ലാഭിക്കുന്നത് മാത്രമല്ല യാത്രക്കാരെതിരിച്ചറിഞ്ഞ് സുരക്ഷിതമായി എത്തിക്കാൻ സാധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല