1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 31, 2023

സ്വന്തം ലേഖകൻ: നവംബർ ഒന്നു മുതൽ അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ പുതുതായി ആരംഭിച്ച ടെർമിനൽ എ (ടിഎ) യിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ പ്രവർത്തനം മാറുമെന്ന് എയർലൈൻ അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസിന്‍റെ പ്രധാന വിപണികളിലൊന്നാണ് അബുദാബി. അബുദാബിയെ കോഴിക്കോട്, കണ്ണൂർ, കൊച്ചി, മംഗലാപുരം, തിരുച്ചിറപ്പള്ളി, തിരുവനന്തപുരം എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന 29 പ്രതിവാര സർവീസുകള്‍ എയർലൈൻ നടത്തുന്നുണ്ട്. വിന്‍റർ ഷെഡ്യൂളിന്‍റെ ഭാഗമായി ഡിസംബറിൽ ഈ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സർവീസുകള്‍ 31 ആയി വർധിപ്പിക്കും.

56 വിമാനങ്ങളുമായി, 30 ആഭ്യന്തര വിമാനത്താവളങ്ങളിലും 14 രാജ്യാന്തര വിമാനത്താവളങ്ങലും എയർ ഇന്ത്യ എക്സ്പ്രസ് പ്രതിദിനം 300-ലധികം സർവീസ് നടത്തുന്നുണ്ട്. നിർമാണ ഘട്ടത്തിൽ മിഡ്ഫീൽഡ് ടെർമിനൽ എന്നറിയപ്പെട്ടിരുന്ന ടെർമിനലാണ് അബുദാബി ഇന്‍റർനാഷനൽ എയർപോർട്ടിൽ പുതുതായി ഉദ്ഘാടനം ചെയ്ത ടെർമിനൽ എ. പ്രതിവർഷം 45 ദശലക്ഷം യാത്രക്കാരെ വരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട് പുതിയ ടെർമിനലിന്.

അബുദാബി ഇന്‍റർനാഷനൽ എയർപോർട്ടിന്‍റെ വിപുലീകരണത്തിന്‍റെ ഭാഗമാണ് അൽ മതാർ ഏരിയായിലെ ഈ അത്യാധുനിക ടെർമിനൽ. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റ് – ഇ-10 വഴി പുതിയ ടെർമിനലിൽ എത്തിച്ചേരാനാകും.

പുതിയ ടെർമിനൽ എയിൽ പാസ്പോർട്ട് സ്കാനിങ്, ഐ സ്കാനിങ് സൗകര്യങ്ങളുള്ള 34 ഇ ഗേറ്റുകളും 38 ഇമിഗ്രേഷൻ കൗണ്ടറുകളും യാത്രക്കാർക്കായി ലഭ്യമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ പ്രോസസിങ് കാര്യക്ഷമമാക്കുന്നതിനും കുറഞ്ഞ കാത്തിരിപ്പ് സമയം ഉറപ്പാക്കുന്നതിനുമായി അത്യാധുനിക ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയും പുതിയ ടെർമിനലിൽ നടപ്പാക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.