1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 21, 2021

സ്വന്തം ലേഖകൻ: ചൂണ്ടയിട്ടു നെയ്മീൻ പിടിച്ച് ലക്ഷങ്ങളുടെ സമ്മാനം നേടാൻ അവസരമൊരുക്കുന്നു. അബുദാബി കിങ്ഫിഷ് ചാംപ്യൻഷിപ്പിലൂടെ മൊത്തം 20 ലക്ഷം ദിർഹമാണു (4 കോടിയിലേറെ രൂപ) സമ്മാനത്തുക. വിവിധ മത്സര വിഭാഗങ്ങളിൽ ജേതാക്കളായ 60 പേർക്കു സമ്മാനത്തുക വീതിച്ചു നൽകും.

യുഎഇ ദേശീയ ദിനമായ ഡിസംബർ രണ്ടിനു ആരംഭിക്കുന്ന ചാംപ്യൻഷിപ്പിൽ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും പങ്കെടുക്കാം. 2022 ഏപ്രിൽ 2 വരെ നീളുന്ന ചാംപ്യൻഷിപ്പിൽ ദൽമ, അൽമുഗീറ, അൽദഫ്ര ഗ്രാൻഡ് ചാംപ്യൻഷിപ്പുകളും ഉൾപ്പെടും.ഡൽമ ചാംപ്യൻഷിപ് ഡിസംബർ 2-5 വരെയും അൽ മുഗീറ ചാംപ്യൻഷിപ് ജനുവരി 6-9 വരെയും അൽ ദഫ്ര ഗ്രാൻഡ് ചാംപ്യൻഷിപ് 2022 മാർച്ച് 25 മുതൽ ഏപ്രിൽ 2 വരെയുമാണ് നടക്കുക.

യഥാക്രമം 460,000, ചാമ്പ്യൻഷിപ്പിനു 680,000, അൽ 920,000 ദിർഹം എന്നിങ്ങനെയാണ് സമ്മാനത്തുക. പുരുഷന്മാർക്കും സ്ത്രീകൾക്കും പങ്കെടുക്കാം. പരമ്പരാഗത മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

മീൻപിടിക്കാൻ വല, കുന്തം, തോക്ക് എന്നിവ ഉപയോഗിക്കരുത്. ചൂണ്ടയിട്ടു പിടിച്ചെടുത്ത മത്സ്യം രാവിലെ 8 മുതൽ വൈകിട്ട് 6 വരെ കമ്മിറ്റി ഓഫിസിൽ പ്രദർശിപ്പിക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ kingfish.aldhafrafestival.com വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.