സ്വന്തം ലേഖകൻ: ചെറു അപകടങ്ങളെക്കുറിച്ച് സായിദ് സ്മാർട്ട് ആപ്ലിക്കേഷനിലൂടെ അറിയിച്ചാൽ മതിയെന്നും എമർജൻസി നമ്പറായ 999ൽ വിളിക്കേണ്ടതില്ലെന്നും അബൂദബി പൊലീസ് ജനറൽ കമാൻഡും സാായിദ് ട്രാഫിക് സിസ്റ്റംസ് കമ്പനിയും ആവശ്യപ്പെട്ടു. ആഗസ്റ്റ് ഒന്ന് മുതൽ സ്മാർട്ട് ആപ്ലിക്കേഷൻ പ്രവർത്തനസജ്ജമാവും. അപകടമുണ്ടായാൽ വാഹനം റോഡിൽ നിന്നും സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയിടേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അധികൃതർ ഗതാഗതം തടസ്സപ്പെടുത്തരുതെന്നും മുന്നറിയിപ്പ് നൽകി.
കാരണമില്ലാതെ വാഹനം നടുറോഡിൽ നിർത്തരുതെന്നും ഇത്തരം നിയമലംഘനം 1000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റും ലഭിക്കാവുന്ന കുറ്റമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ചെറിയ അപകടമാണെങ്കിൽ ഡ്രൈവർമാർ ആപ്പിലൂടെ നേരിട്ട് റിപോർട്ട് ചെയ്യുന്നതിന് ചെറിയ നടപടിക്രമങ്ങൾ മാത്രമാണ് പാലിക്കേണ്ടത്. അപകടമുണ്ടായ സ്ഥലം ആപ്പിലെ മാപ്പ് ഉപയോഗിച്ച് പിൻ ചെയ്യാവുന്നതും അപകടത്തെക്കുറിച്ചും അതുമൂലമുണ്ടായ കേടുപാടുകളെക്കുറിച്ചും റിപോർട്ട് ചെയ്യാനാവും. ഇതിനു ശേഷം അപകടം റിപോർട്ട് ചെയ്തതിന്റെ കൺഫർമേഷൻ യൂസർക്ക് ലഭിക്കും.
മേയിൽ ഷാർജയിലും ചെറു അപകടങ്ങൾ റിപോർട്ട് ചെയ്യാൻ പ്രത്യേക നമ്പർ സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഷാർജ സർക്കാറിന്റെ നിക്ഷേപ വിഭാഗമായ ഷാർജ അസ്റ്റ് മാനേജ്മെന്റിന് കീഴിലുള്ള കമ്പനികളിലൊന്നായ റാഫിദ് ഓട്ടോമോട്ടീവ് സൊലൂഷൻസ് ആണ് 80092 എന്ന നമ്പർ പുറത്തുവിട്ടത്. കഴിഞ്ഞ വർഷം ദുബൈയും ചെറു അപകടങ്ങൾ റിപോർട്ട് ചെയ്യാനായി പ്രത്യേക പൊലീസ് ആപ്പ് പുറത്തുവിട്ടിരുന്നു.
ആപ്പ് എങ്ങനെ ഉപയോഗിക്കാം
ആപ് തുറന്ന് ആക്സിഡന്റ് റിപോർട്ട് സർവീസ് തിരഞ്ഞെടുക്കുക. ഫോൺ നമ്പർ നൽകുക. ഇതിലൂടെ ആപ് ഓട്ടോമാറ്റിക് ആയി അപകടസ്ഥലം കണ്ടെത്തും. എന്തു തരം അപകടമാണ് വ്യക്തമാക്കുക.കാറിന്റെ രേഖകളുടെ അപ് ലോഡ് ചെയ്യുക.കാർ ഡ്രൈവറുടെ ലൈസൻസ് അപ് ലോഡ് ചെയ്യുക.വാ
ഹനത്തിന്റെയും കേടുപാടിന്റെയും ഫോട്ടോ അപ് ലോഡ് ചെയ്യുക.അപകടമുണ്ടാക്കിയ മറ്റു വാഹനത്തിന്റെയും കേടുപാടിന്റെയും ഫോട്ടോ അപ് ലോഡ് ചെയ്യുക.അപകടത്തിന് ഇരയായ ആളുടെയും അപകടമുണ്ടാക്കിയ ആളുടെയും വാഹനങ്ങളുടെയും വിശദാംശങ്ങൾ നൽകുക. എല്ലാം പൂർത്തിയായാൽ ഓകെ ബട്ടണമർത്തുക.ഇതിനു ശേഷം ഡ്രൈവർക്ക് ഒരു അപേക്ഷ നമ്പർ ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല