1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2024

സ്വന്തം ലേഖകൻ: മറ്റ് മേഖലകളിലെ പ്രവാസി തൊഴിലാളികളെ അപേക്ഷിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍, പ്രത്യേകിച്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുള്ളവര്‍, വലിയതോതില്‍ അതിക്രമങ്ങള്‍ക്ക് ഇരയാവുന്നതായി റിപ്പോര്‍ട്ട്. ഡിസ്‌പെന്‍സറി ജീവനക്കാരില്‍ 85.9 ശതമാനവും ഏതെങ്കിലും തരത്തിലുള്ള അക്രമം അനുഭവിച്ചിട്ടുള്ളതി പഠനത്തില്‍ കണ്ടെത്തി.

ഇവരില്‍ ശാരീരികവും മാനസികവും ലിംഗപരവും വാക്കുകൊണ്ടുള്ളതുമായ പീഡനങ്ങള്‍ക്ക് ഇരയായി. ചെറിയ ശതമാനം പേര്‍ ലൈംഗികാതിക്രമങ്ങള്‍ക്കും വംശീയ വിവേചനത്തിനും ഇരയായതായും റിപ്പോര്‍ട്ട് വ്യക്തമാക്കി.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് കൂടുതലായും അതിക്രമങ്ങള്‍ക്ക് വിധേയരാവുന്നത്. ഡോക്ടര്‍മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ നഴ്സുമാര്‍ കൂടുതല്‍ പീഡനങ്ങള്‍ക്ക് ഇരയാവുന്നു. ഇത്തരം അക്രമങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരില്‍ ഉണ്ടാക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങളെ കുറിച്ച് പഠനത്തില്‍ പങ്കാളിയായ ഡോ. ഹുദ അല്‍ ഗരീബ് ഊന്നിപ്പറഞ്ഞു.

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ ഫാമിലി മെഡിസിന്‍ കണ്‍സള്‍ട്ടന്റാണ് ഡോ. ഹുദ. മറ്റ് മേഖലകളിലെ പ്രൊഫഷണലുകളെ അപേക്ഷിച്ച് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലുള്ളവര്‍ വാക്കാലുള്ളതും ശാരീരികവുമായ അതിക്രമങ്ങള്‍ക്ക് ഇരയാവാനുള്ള സാധ്യത കൂടുതലാണെന്ന് അവര്‍ പറഞ്ഞു. ഇത് പരിഹരിക്കുന്നതിന് ശക്തമായ നിയമങ്ങളും നടപടികളും ആവശ്യമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.