1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2016

സ്വന്തം ലേഖകന്‍: ബ്രെയ്ക്കിനു പകരം ചവിട്ടിയത് ആക്‌സിലേറ്ററില്‍, ലണ്ടനില്‍ ഡ്രൈവിങ് പഠിച്ച അമ്മ 3 വയസുകാരന്‍ മകന്റെ ജീവനെടുത്തു. അമ്മ ഡ്രൈവിങ് പഠിക്കുന്നത് കണ്ടുനിന്ന മകനാണ് അതേ വാഹനമിടിച്ച് മരിച്ചത്. ലണ്ടനില്‍ നടന്ന സംഭവത്തില്‍ 34 കാരിയായ അമ്മയെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും അപകടമരണമെന്ന് ചൂണ്ടിക്കാട്ടി കൊലക്കുറ്റം ചുമത്താന്‍ കോടതി വിസമ്മതിച്ചു.

ഭര്‍ത്താവാണ് യുവതിയെ കാറോടിക്കാന്‍ പഠിപ്പിച്ചിരുന്നത്. സംഭവസമയം കാറിന് പുറത്തുനിന്ന് യുവാവ് ഭാര്യയ്ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയപ്പോള്‍ ഇവരുടെ മകന്‍ റോഡിന് പുറത്തെ മൈതാനത്ത് അമ്മയുടെ ഡ്രൈവിങ് പഠനം കണ്ടു നിന്നിരുന്നു.

ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരം കാര്‍ നിര്‍ത്താനായി യുവതി ബ്രെയ്ക്ക് ചവിട്ടിയപ്പോള്‍ അബദ്ധത്തില്‍ യുവതി ആക്‌സിലേറ്ററിലാണ് കാല്‍ അമര്‍ത്തിയത്. ഇതോടെ നിയന്ത്രണംവിട്ട് വേഗത്തില്‍ കുതിച്ച കാര്‍ മൈതാനത്ത് നില്‍ക്കുന്ന കുട്ടിയുടെ നേര്‍ക്ക് കുതിച്ചു. കുട്ടിയെ രക്ഷിക്കാന്‍ ഭര്‍ത്താവിന് സാധിക്കുന്നതിന് മുമ്പ് അപകടം സംഭവിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.