സ്വന്തം ലേഖകൻ: ബ്ലാക്ബേണിലെ നഴ്സിംഗ് ഹോമില്‍ ജോലിക്കിടെയുള്ള അപകടത്തില്‍ മലയാളി യുവാവ് സാരമായ പരിക്കേറ്റു ആശുപത്രിയില്‍ ചികിത്സയില്‍. കടുത്തുരുത്തി സ്വദേശിയായ യുവാവാണ് തലയ്‌ക്കേറ്റ ആന്തരിക പരിക്കുകളെ തുടര്‍ന്ന് ജീവന് വേണ്ടി പൊരുതുന്നത്.
ഒരു വര്‍ഷം മുന്‍പ് കെയര്‍ വീസയില്‍ യുകെയില്‍ എത്തിയ കുടുംബത്തെ തേടിയാണ് ദുരന്തം എത്തിയത്. ഭാര്യയ്ക്ക് നഴ്സിംഗ് ഹോമില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നണ് കടുത്തുരുത്തിക്കാരനായ യുവാവും അതേ നഴ്സിംഗ് ഹോമില്‍ ജോലിക്ക് കയറുന്നത്. സാധാരണ ഇത്തരം സ്ഥാപനങ്ങളിലെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്ന ഹാന്‍ഡിമാന്‍ എന്നറിയപ്പെടുന്ന മെയിന്റനന്‍സ് ആന്‍ഡ് റിപ്പയറിംഗ് ജോലിയാണ് യുവാവ് ചെയ്തിരുന്നത്.
കഴിഞ്ഞ ദിവസം നഴ്സിംഗ് ഹോമിലെ ലോഫ്റ്റില്‍ അറ്റകുറ്റപണിക്കിടെ കയറിയ യുവാവ് ഉയരത്തില്‍ നിന്നും തെന്നി വീഴുക ആയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഉടന്‍ വിദഗ്ധ ചികിത്സാ ലഭിക്കുന്ന പ്രെസ്റ്റന്‍ ഹോസ്പിറ്റലിലേക്ക് എയര്‍ ആംബുലന്‍സില്‍ എത്തിക്കുകയായിരുന്നു.
വൈദികരെത്തി യുവാവിന് വേണ്ടി ആശുപത്രിയില്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു. വെന്റിലേറ്ററിലുള്ള യുവാവിനായി പ്രാര്‍ത്ഥനയിലാണ് ബ്ലാക്ക്‌ബേണ്‍ മലയാളി സമൂഹം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല