നാലു വയസ്സുകാരിയായ കുട്ടിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ വാഹനം ഓടിച്ചിരുന്നത് ഹേമമാലിനിയാണെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടമുണ്ടായ സമയത്ത് താരം മദ്യലഹരിയിലായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.
അപകടം നടന്ന ശേഷം നാട്ടുകാരും അധികൃതരും തങ്ങളെയും കുഞ്ഞിനെയും ഉപേക്ഷിച്ചെന്നും ഹേമമാലിനിക്ക് നല്‍കിയത് വിഐപി പരിഗണനയാണെന്നും മരിച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു. കുട്ടിയെ അല്‍പ്പം നേരം കൂടെ മുന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ സാധിക്കുകയായിരുന്നെങ്കില്‍ കുട്ടി മരിക്കില്ലായിരുന്നെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പരാതിപ്പെടുന്നു.
കാറിന്റെ സ്റ്റിയറിങ്ങില്‍ ഇടിച്ചാണ് ഹേമ മാലിനിയുടെ നെറ്റിയില്‍ പരുക്കേറ്റതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് പൊലീസ് തന്നെ പറയുന്നു. സംഭവത്തില്‍ ഹേമ മാലിനിയുടെ െ്രെഡവര്‍ മഹേഷ് താക്കൂറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
രാജസ്ഥാനിലെ ദൗസയില്‍ ഇന്നലെ രാത്രി ഹേമാമാലിനി സഞ്ചരിച്ച് മേഴ്‌സിഡസ് ബെന്‍ക് കാറും ആള്‍ട്ടോ കാറും ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ആള്‍ട്ടോയിലുണ്ടായിരുന്ന നാലു വയസ്സുകാരി സോനം മരിച്ചു. സോനത്തിന്റെ അച്ഛന്‍ ഹനുമാന്‍ ഖണ്ഡേവാള്‍, അമ്മ ശിഖയും സഹോദരന്‍ സൊമില്‍, മറ്റൊരു ബന്ധു സീമ എന്നിവര്‍ക്കും ഹേമ മാലിനിക്കും പരുക്കേറ്റിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല