ഒമാനില്‍ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ ഉള്‍പ്പെടെ ആറ് ഇന്ത്യക്കാര്‍ മരിച്ചു. ഒരു ഒമാന്‍ സ്വദേശിയും മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. തിരുവനന്തപുരം പുളിയറക്കോണം സ്വദേശികളായ പ്രസാദ് ബാലകൃഷ്ണ പിള്ള (34), ജോണ്‍(43), വിഷ്ണു ഭാര്‍ഗവന്‍(42), അനില്‍കുമാര്‍ സദാനന്ദന്‍ (35), കല്ലറ കുറ്റിമൂട് കാട്ടുമ്പുറം ഊറാങ്കുഴിയില്‍ ഉണ്ണികൃഷ്ണ പിള്ള- ലളിതമ്മ ദമ്പതികളുടെ മകന്‍ സജുകുമാര്‍ (29) എന്നിവരാണു മരിച്ച മലയാളികള്‍.
മാര്‍ത്താണ്ഡം സ്വദേശിയായ ഒരാളും അപകടത്തില്‍ മരിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് ഇന്ത്യന്‍ സമയം നാലരയോടെ മസ്ക്കറ്റില്‍ നിന്ന് 450 കിലോമീറ്റര്‍ അകലെ ബഹലയിലാണ് അപകടം. മലയാളികള്‍ സഞ്ചരിച്ചിരുന്ന വാന്‍ പിക് അപ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.
പാസ്പോര്‍ട്ടുകളിലെ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണു മരിച്ചവരുടെ പേരുകള്‍ ലഭിച്ചത്. ഒമാനിലെ മസ്ക്കറ്റ്- ഇബ്രി റൂട്ടില്‍ ബഹലക്കടുത്ത് മാഹമൂര്‍ എന്ന സ്ഥലത്തായിരുന്നു അപകടം. നാലു പേരുടെ മൃതദേഹങ്ങള്‍ നിസ്വ സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലും ഒരാളുടെ മൃതദേഹം ആശുപത്രിയിലുമാണു സൂക്ഷിച്ചിരിക്കുന്നത്. അപകടത്തില്‍ വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല