സ്വന്തം ലേഖകൻ: കലൂര്‍ സ്‌റ്റേഡിയത്തില്‍ നിന്നു വീണ് ഗുരുതരമായി പരുക്കേറ്റ ഉമ തോമസ് എംഎല്‍എയുട നിലയില്‍ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍. ശരീരമാകെ ചലിപ്പിച്ചെന്നും നേരിയ ശബ്ദത്തില്‍ സംസാരിച്ചെന്നും ആശ്വാസാവഹമായ പുരോഗതി ഉള്ളതായും മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
മകനെ ഉള്‍പ്പെടെ തിരിച്ചറിഞ്ഞെന്നും വെന്റിലേറ്റര്‍,സഡേഷന്‍ സപ്പോര്‍ട്ട് കുറച്ചു വരുകയാണ്. തലയിലെ പരുക്ക് ഭേദമായി വരുന്നെന്നും വെന്റിലേറ്റര്‍ പിന്തുണ മാറ്റുന്നതിനെപ്പറ്റി ആലോചിച്ചുവരികായാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ഉമ തോമസിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുള്ളതായി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അഡ്മിന്‍ വ്യക്തമാക്കി. ഇന്നലെ കൈകാലുകള്‍ മാത്രം ചലിപ്പിച്ച ഉമ തോമസ് ഇന്ന് ശരീരമാകെ ചലിപ്പിച്ചു, വെന്റിലേറ്റര്‍ പിന്തുണ കുറച്ചുവരികയാണെന്ന് ഉമ തോമസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എല്ലാവര്‍ക്കും പുതുവത്സര ആശംസകളും പോസ്റ്റ് വഴി പങ്കുവച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല