സ്വന്തം ലേഖകന്‍: ലണ്ടനില്‍ ഏഷ്യക്കാരെ ഉന്നംവച്ചുള്ള വംശീയ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഏഷ്യന്‍ വംശജര്‍ക്കിടയില്‍ ഭീതി പരത്തി ആസിഡ് ആക്രമണ പരമ്പര. കഴിഞ്ഞ ഒരാഴ്ചക്കകം ഏകദേശം പത്തോളം ആസിഡ് ആക്രമണങ്ങളാണ് ഏഷ്യന്‍ വംശജര്‍ തിങ്ങിത്താമസിക്കുന്ന ഈസ്റ്റ് ലണ്ടനില്‍ നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സൈക്കിള്‍ യാത്രക്കാര്‍, കാല്‍നട യാത്രക്കാര്‍ തുടങ്ങി ഗര്‍ഭിണിയായ സ്ത്രീവരെ ആസിഡ് ആക്രമണത്തിന്റെ ഇരകളായി.
കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നാനൂറിലധികം ആക്രമണങ്ങളും ഏഷ്യന്‍ വംശജരെ ഉന്നംവച്ചുള്ളതായിരുന്നു. ലണ്ടന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കുറ്റവാളി സംഘങ്ങളാണ് അക്രമത്തിനു പിന്നിലെന്നാണ് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പൊലീസിന്റെ നിഗമനം. തപാല്‍ വിതരണക്കാരന്റെ വേഷത്തില്‍ വീടുകളിലെത്തി ആസിഡ് സ്‌പ്രേ ചെയ്തു ആക്രമി രക്ഷപ്പെട്ട സംഭവവും അടുത്തകാലത്തുണ്ടായി.
ആസിഡ് ആക്രമണങ്ങളുമായി ബന്ധപ്പെട്ടു പത്തോളം പേരെ പൊലീസ് ലണ്ടന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആസിഡ് ആക്രമണങ്ങള്‍ക്കെതിരെ ജഗരൂകരായിരിക്കാന്‍ പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു. ആക്രമണത്തിന്റെ ഇരകള്‍ക്ക് സംഭവസ്ഥലത്തു തന്നെ ചികിത്സ നല്‍കാന്‍ സ്‌കോട്‌ലന്‍ഡ് യാര്‍ഡ് ആയിരം ആസിഡ് ചികിത്സ കിറ്റുകള്‍ പൊലീസുകാര്‍ക്കിടയില്‍ വിതരണം ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല