സ്വന്തം ലേഖകന്‍: യുകെയില്‍ ആസിഡ് വില്‍പ്പനയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യം ശക്തമാകുന്നു, പ്രചാരണവുമായി ആക്രമണത്തിന് ഇരയായ യുവതി. ആക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് ആക്രമണത്തിന് ഇരയായ റേഷം ഖാന്‍ എന്ന യുവതി രംഗത്തെത്തി. ആസിഡ് ആക്രമണത്തിനെതിരെ അടിയന്തരമായി സര്‍ക്കാന്‍ നിയമ പരിഷ്‌ക്കരണം കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ട് കാമ്പയിനും ശക്തി പ്രാപിച്ചു.
ഈസ്റ്റ് ലണ്ടനില്‍ ഉണ്ടായ ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ യുവതിയാണ് റേഷം ഖാന്‍. ആസിഡ് ആക്രമണങ്ങളില്‍ പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ ഭരണകൂടം തയാറാവണം. ബ്രിട്ടനിലുടനീളം ആസിഡുകള്‍ കുറഞ്ഞ വിലയില്‍ ഒരു മാനദണ്ഡവും കൂടാതെ ലഭ്യമാണ്. ആക്രമണങ്ങള്‍ തടയാന്‍ ഇതിന്റെ വില്‍പനയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നും ഖാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
നിര്‍ദേശങ്ങള്‍ സഹിതം സമര്‍പ്പിച്ച പരാതിയില്‍ നാലു ലക്ഷത്തോളം ആളുകള്‍ ഒപ്പിട്ടിണ്ട്. ഖാനും സഹോദരന്‍ ജമീല്‍ മുഖ്താറും കാറില്‍ സഞ്ചരിക്കവെ ഇവര്‍ക്കുനേരെ ജോണ്‍ ടോംലില്‍ എന്നയാള്‍ ആസിഡ് ആക്രമണം നടത്തുകയായിരുന്നു. ഇയാളെ പിടികൂടിയ പൊലീസ് സംഭവം വംശീയ ആക്രമണമാണെന്ന് അറിയിച്ചിരുന്നു. എന്നാല്‍, തങ്ങള്‍ ഇസ്‌ലാം മതവിശ്വാസികളായതാണ് ആക്രമണത്തിന് കാരണമെന്ന വാദവുമായി റേഷമിന്റെ സഹോദരന്‍ മുഖ്താര്‍ രംഗത്തെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല