തന്നിലെ നടന്‍ മരിച്ചിട്ടില്ലെന്നും അങ്ങനെ പ്രഖ്യാപിച്ചവരുടെ ബുദ്ധിയാണ് മരിച്ചതെന്നും തിലകന്‍. ഒരു ഇടവേളയ്ക്ക് ശേഷം തിലകന്‍ പ്രസ്താവനകളിലൂടെ വീണ്ടും ചര്‍ച്ചാവിഷയമാകുകയാണ്. തന്‍റെ സ്വാതന്ത്ര്യത്തെ ഹനിച്ചവര്‍ക്കുള്ള മറുപടിയാണ് ‘ഇന്ത്യന്‍ റുപ്പി’ എന്നും തിലകന്‍ പറയുന്നു.
“എന്നെ വിലക്കിയവരോട് എനിക്ക് പ്രതികാരമുണ്ടായിരുന്നു. അതാണ് ഇന്ത്യന്‍ റുപ്പിയിലെ മികച്ച പ്രകടനമായി മാറിയത്. എന്നെ പുറത്താക്കിയവര്‍ കാണട്ടെ ഇന്ത്യന്‍ റുപ്പി” – തിലകന്‍ വെല്ലുവിളിക്കുന്നു. രഞ്ജിത് സംവിധാനം ചെയ്ത ‘ഇന്ത്യന്‍ റുപ്പി’ മികച്ച സിനിമയെന്ന പേര് നേടിക്കഴിഞ്ഞു. ചിത്രം കണ്ടിറങ്ങിയവരെല്ലാം തിലകന്‍റെ പ്രകടനത്തെക്കുറിച്ചാണ് പറയുന്നത്. തിലകന്‍ എന്ന മഹാനടന്‍റെ ഗംഭീര തിരിച്ചുവരവായി മാറുകയാണ് ഇന്ത്യന്‍ റുപ്പി.
“തുറന്നുപറച്ചിലുകള്‍ നടത്തിയതുകൊണ്ട് എനിക്ക് ഒരുപാട് അവസരങ്ങള്‍ നഷ്ടമായി. അതില്‍ എനിക്ക് കുറ്റബോധമില്ല. ഞാന്‍ മാറിനിന്നതുകൊണ്ട് എനിക്കല്ല, പ്രേക്ഷകര്‍ക്കാണ് നഷ്ടം. എന്‍റെ കുറച്ചു നല്ല കഥാപാത്രങ്ങളെ അവര്‍ക്ക് നഷ്ടമായി. ഞാന്‍ കാര്യങ്ങള്‍ തുറന്നുപറയുന്നത് ആരെയും ഹനിക്കാനല്ല” – തിലകന്‍ ഒരു ടി വി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തിലകന്‍ ഇങ്ങനെ പ്രതികരിച്ചത്. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ കഴിവുള്ളവരെ ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്നും തിലകന്‍ ആരോപിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല